ആരാധകനെ കൈകളിൽ എടുത്ത് പൊക്കി ഇളയ ദളപതി.!! ആരാധകരോടുള്ള സ്നേഹം ഇത്രത്തോളമോ.? സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് പുതിയ ചിത്രം…| Vijay Photoshoot With Fan Goes Viral Malayalam

Vijay Photoshoot With Fan Goes Viral Malayalam : തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരുള്ള താരമാണ് നടൻ വിജയ്. താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കുകയും, സോഷ്യൽ മീഡിയയിൽ വാർത്തയാകാറുണ്ട്. ഇപ്പോഴിതാ ആരാധകനോടോത്തുള്ള വിജയുടെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുള്ളത്.   ഭിന്നശേഷിക്കാരനായ ആരാധകനെ കൈകളിലെടുത്ത് നിൽക്കുന്ന വിജയ് യുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ആരാധകരുമായി

വിജയ് കൂടിക്കാഴ്ച നടത്തുന്നതിനിടയിലാണ് വിജയ് യുടെയും ആരാധകന്റെയും മനോഹരമായ ചിത്രം പ്രചരിച്ചത്. അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട യുവാവ് ചിത്രമെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അപ്രതീക്ഷിതമായാണ് വിജയ് അദ്ദേഹത്തെ കൈകളിലെടുത്തത് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. വിജയ് മക്കൾ ഇയക്കം (വിഎംഐ) നേതാവായ ബസ്സി ആനന്ദാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്. നേരം കൊണ്ട് തന്നെ ചിത്രങ്ങൾ  വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിജയ് ആരാധകരുമായി കൂടിക്കാഴ്ച നടത്തുന്നത്.

നേരത്തേ ഇത്തരത്തിൽ ചടങ്ങ് സംഘടിപ്പിക്കാറുണ്ടായിരുന്നെങ്കിലും കഴിഞ്ഞ അഞ്ചുവർഷമായി ഇത് ഒഴിവാക്കിയിരിക്കുകയായിരുന്നു. ഇപ്പോഴിത താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വാരിസ് പുതുവർഷത്തിൽ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം റിലീസിന് എത്തുന്നതിന് മുന്നോടിയായിട്ടായിരുന്നു ഇത്തവണ ആരാധകരുമായുള്ള കൂടിക്കാഴ്ച. എന്തായാലും താരവും ആരാധകനുമായുള്ള ചിത്രം ആരാധകരും സോഷ്യൽ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു. തമിഴ്നാട്ടിലെ  നാമക്കൽ,

അരിയല്ലൂർ, സേലം, കാഞ്ചീപുരം ജില്ലകളിൽ നിന്നുള്ള ആരാധകരെയാണ് താരം കണ്ടത്. വിജയ് മക്കൾ ഇയക്കത്തിൽ അംഗങ്ങളായവർക്കാണ് വിജയെ കാണാനുള്ള  അവസരം നൽകുന്നത്. താരവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഹാളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവരാൻ അനുവദിക്കുകയില്ല. ആരാധക സംഘടനയുടെ അംഗത്വ കാർഡില്ലാത്തവർക്കും ഹാളിലേക്ക് പ്രവേശനമില്ല. തമിഴ്നാടിന് പുറമേ കേരളം ആന്ധ്രപ്രദേശ് തുടങ്ങിയ സ്ഥാനങ്ങളിലെ ആരാധകരും പ്രിയതാരത്തെ കാണാൻ എത്തിയിരുന്നു.

Rate this post

Comments are closed.