ഒരു മിനിറ്റിൽ വെള്ളീച്ചയെ ഓടിക്കാം.. ഇലകളിലെ വെള്ളകുത്ത്‌ മാറ്റാൻ.. വെള്ളീച്ചയെ ഓടിക്കാൻ കിടിലൻ ടിപ്പ്.!!

“ഒരു മിനിറ്റിൽ വെള്ളീച്ചയെ ഓടിക്കാം.. ഇലകളിലെ വെള്ളകുത്ത്‌ മാറ്റാൻ.. വെള്ളീച്ചയെ ഓടിക്കാൻ കിടിലൻ ടിപ്പ്.” കൃഷി ചെയ്യുന്ന ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു വലിയ പ്രശനം തന്നെയാണ് വെള്ളീച്ചയുടെ ശല്യം. കൂടുതലായും മുളക്, തക്കാളി, വഴുതന തുടങ്ങിയ വിളകളെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. വെള്ളീച്ചയെ പൂർണമായും തുരത്തുകയാണെങ്കിൽ മാത്രമേ നമുക്ക് നല്ല വിളവ് ലഭ്യമാകുകയുള്ളു.

വെള്ളീച്ചയെ തുരത്തുന്നതിനായി പല മാര്ഗങ്ങളും പരീക്ഷിച്ചു പരാജെയപ്പെട്ടവരാണോ നിങ്ങൾ.. എങ്കിൽ നിങ്ങൾക്കായിതാ ഒരു കിടിലൻ സൂത്രം. നമ്മുടെ വീട്ടിൽ അടുക്കളയിൽ എപ്പോഴും ഉണ്ടാകുന്ന ചോറ്, മണ്ണെണ്ണ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ വെള്ളീച്ചയെ തുരത്തുവാൻ സാധിക്കും. സാധാരണ വെള്ളീച്ച ഒരു ചെടിയിൽ എത്തിക്കഴിഞ്ഞാൽ തുടക്കത്തിൽ തന്നെ നമുക്കത് കണ്ടുപിടിക്കുവാൻ സാധിക്കാറില്ല. എളുപ്പത്തിൽ തന്നെ നമുക്കീ വെള്ളീച്ചയെ തുരത്താം.

ഇതിനായി ആവശ്യമായ സാധനം ചോറ് ആണ്. ചോറിൽ കുറച്ചു വെള്ളം ഒഴിച്ച് ഒരാഴ്ച മാറ്റിവെക്കുക. ഇടയ്ക്കിടെ ഇളക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഒരഴ്ച്ചക്ക് ശേഷം ഇതിലേക്ക് രണ്ടിരട്ടി വെള്ളവും ഒരു ഡ്രോപ്പ് മണ്ണെണ്ണയും കൂടി ചേർത്ത് ചെടികൾക്ക് സ്പ്രേ ചെയ്യുകയാണെങ്കിൽ വെള്ളീച്ചയെ പൂർണമായും തുരത്തുവാൻ സാധിക്കും. ആദ്യത്തെ പ്രയോഗത്തിൽ വെള്ളീച്ച പോയില്ല എങ്കിൽ ഒരാഴ്ച്ചക്കു ശേഷം വീണ്ടും ഉപയോഗിക്കുക.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.