vegetable kuruma recipe malayalam.!!! നല്ല കുറുകിയ വെജിറ്റബിൾ കുറുമ തയ്യാറാക്കാം ചപ്പാത്തിയുടെ കൂടെ, ദോശയുടെ കൂടെ അപ്പത്തിന്റെ കൂടെയുമൊക്കെ വളരെ നല്ലതാണ് ഈ ഒരു വെജിറ്റബിൾ കുറുമ തേങ്ങപാലിൽ നല്ല കുറുക്കിയെടുക്കുന്നത് കൊണ്ട് തന്നെ ഇത് തീരുന്നത് അറിയില്ല അത്രയും രുചികരമാണ് ഈ ഒരു കറി അതിനായിട്ട് ആദ്യം
നിങ്ങൾക്ക് ഇഷ്ടമുള്ള വെജിറ്റബ്ൾസ് എടുക്കാവുന്നതാണ് ക്യാരറ്റ് ബീൻസ് കോളിഫ്ലവർ ക്യാപ്സിക്കം അങ്ങനെ എല്ലാം എടുക്കാവുന്നതാണ്.അതിനുശേഷം കുറച്ചു വെള്ളം ഒഴിച്ച് ഒരു പാനിലേക്ക് വെജിറ്റബിൾസ് എല്ലാം ഇട്ടുകൊടുക്കാവുന്നതാണ് അതിനുശേഷം ഇത് നന്നായിട്ട് ഒന്ന് തിളച്ച് പകുതി രണ്ടാം പാൽ ചേർത്തു കൊടുത്തു നന്നായിട്ട്
വീണ്ടും തിളപ്പിച്ചെടുക്കുക, ഇത് കുറുകി തുടങ്ങുമ്പോൾ അതിലേക്ക് പച്ചമുളക് അരിഞ്ഞതും കൂടി ചേർത്തു കറിവേപ്പില മാത്രമേ വരാൻ പാടുള്ളൂ, തേങ്ങാപ്പാൽ വെജിറ്റബിൾ പച്ചമുളക് എല്ലാം കൂടി ചേർന്നിട്ട് വളരെ രുചികരമായ ഒരു കറിയാണത് തേങ്ങാപ്പാലിൽ കുറുകി വരുന്ന ഈ ഒരു കറിയിലേക്ക് ആവശ്യത്തിന് പൊടികൾ ഇനി ചേർത്ത് കൊടുക്കണം.
കുരുമുളകുപൊടി ഗരം മസാല എന്നിവയാണ് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ഉപ്പ് പാകത്തിന് നോക്കിയതിനുശേഷം ചേർത്തുകൊടുക്കാം കുറുകി വരുന്നതനുസരിച്ച് തേങ്ങയുടെ ഒന്നാം പാല് കൂടി ചേർത്ത് കൊടുക്കാം.വളരെ രുചികരമായ നല്ല വെള്ള നിറത്തിലുള്ള കറിയുമാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.Video credit : Irfana shamsheer
Comments are closed.