മത്തി ഫ്രൈക്ക് ഇത്ര രുചിയോ; ഈ ചേരുവ കൂടി ചേർത്ത് മത്തി വറുത്തു നോക്കൂ | Variety Sardine Fish masala Recipe

Variety Sardine Fish masala Recipe : നമ്മുടെയെല്ലാം വീടുകളിൽ ഉച്ചഭക്ഷണത്തിന് സ്ഥിരമായി ഉണ്ടാക്കുന്ന മൽസ്യ വിഭവങ്ങളിൽ ഒരു പ്രധനപ്പെട്ട വിഭവമായിരിക്കും മത്തി. കറിയായും വറുത്തുമെല്ലാം നമ്മൾ സാധാരണ വീടുകളിൽ മത്തി ഉണ്ടാക്കാറുണ്ടെങ്കിലും ഓരോ സ്ഥലങ്ങളിലും പ്രത്യേക രീതികൾ ആയിരിക്കും ഈ മത്തി വെക്കുന്നതിനായി തിരഞ്ഞെടുക്കുന്നത്.

സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി കൂടുതൽ രുചികരമായി മത്തി വറുത്തു കിട്ടാൻ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ മസാലക്കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മത്തി വറുക്കുവാൻ ആവശ്യമായിട്ടുള്ള ചേരുവകൾ എന്തൊക്കെയെന് നോക്കാം. മഞ്ഞൾപൊടി, എരിവില്ലാത്ത മുളക് പൊടി, എരിവുള്ള മുളകുപൊടി, ഉപ്പ്, കുരുമുളകുപൊടി, പുളി വെള്ളം, സാധാരണ വെള്ളം, കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, വെളിച്ചെണ്ണ ഇത്രയും സാധനങ്ങളാണ് ഈ ഒരു മത്തി ഫ്രൈക്ക് ആവശ്യമായവ..

ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മുകളിൽ പറാഞ്ഞരിക്കുന്ന പൊടികളെല്ലാം ചേർത്തു കൊടുത്തശേഷം അതിലേക്ക് ജിഞ്ചർ ഗാർലിക് പേസ്റ്റും പുളി വെള്ളവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ വെള്ളവും കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കണം. ആവശ്യത്തിന് ഉപ്പ് കൂടി ഈ ഒരു മസാലയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം കഴുകി വൃത്തിയാക്കി വരയിട്ടു വച്ച മത്തിയിലേക്ക് ഈ മസാല നന്നായി തേച്ചുപിടിപ്പിച്ചു ഇത് കുറഞ്ഞത് അരമണിക്കൂറെങ്കിലും റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കുക.

മത്തി ഫ്രൈ ചെയ്യുവാനുള്ള പാത്രം അടുപ്പിൽ വെക്കുക. അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടായി വരുമ്പോൾ മത്തി അതിൽ നിരത്തി ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. മുകളിൽ കുറച്ച് കറിവേപ്പില കൂടി ഇട്ട് കൊടുക്കുകയാണ് എങ്കിൽ നല്ലൊരു സ്മെലും ടേസ്റ്റും ലഭിക്കും. മത്തിയുടെ രണ്ടു വശവും നന്നായി മൊരിഞ്ഞു വരുമ്പോൾ എണ്ണയിൽ നിന്നും എടുത്ത് മാറ്റുക. ഈയൊരു രീതിയിൽ മസാല തയ്യാറാക്കി മത്തി മീൻ വറക്കുകയാണെങ്കിൽ കൂടുതൽ രുചി ലഭിക്കും.. മീനിന്റെ എണ്ണത്തിനനുസരിച്ച് മസാലയുടെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ നമ്മുടെ താല്പര്യത്തിന് അനുസരിച്ചു ചെയ്യാവുന്നതാണ്. Video Credit : Kavya’s HomeTube Kitchen

Comments are closed.