എല്ലാം കൂടി ഇട്ട് ഒറ്റ വിസിൽ.!! മുട്ട കുക്കറിൽ ഇതുപോലെ ഇട്ടു നോക്കൂ; എത്ര തിന്നാലും കൊതി തീരൂല മക്കളെ.!! Variety Cooker Egg Curry Recipe

Variety Cooker Egg Curry Recipe : ചപ്പാത്തി, ദോശ എന്നിങ്ങനെ മിക്ക പലഹാരങ്ങളോടൊപ്പവും ചേർന്നു പോകുന്ന ഒന്നാണ് മുട്ടക്കറി. നമ്മളെല്ലാവരും വ്യത്യസ്ത രീതികളിൽ മുട്ടക്കറി ഉണ്ടാക്കാറുണ്ടെങ്കിലും അതിനായി ധാരാളം സമയം ചിലവഴിക്കേണ്ടി വരാറുണ്ട്. എന്നാൽ വളരെ കുറഞ്ഞ സമയം കൊണ്ട് നല്ല രുചികരമായ രീതിയിൽ ഒരു മുട്ടക്കറി എങ്ങനെ തയ്യാറാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ മുട്ടക്കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ നാലു മുതൽ അഞ്ചെണ്ണം വരെ മുട്ട, വലിയ ഉള്ളി തോല് കളഞ്ഞ് വൃത്തിയാക്കിയെടുത്തത്, ഉണക്കമുളക്, പച്ചമുളക്, മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ചിക്കൻ മസാല, ഉപ്പ്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, ജീരകം, എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ മുട്ട വേവിക്കാനായി കുക്കറിൽ വയ്ക്കാവുന്നതാണ്.

ആവശ്യത്തിന് വെള്ളവും മുട്ടയും ഇട്ട് രണ്ട് വിസിൽ വരുന്നത് വരെ കുക്കറിൽ വിസിൽ അടിപ്പിച്ച് എടുക്കുക. ഇത് ചൂടാറാനായി മാറ്റിവയ്ക്കാം. ശേഷം കുക്കർ എടുത്ത് മുട്ടയുടെ തോലെല്ലാം കളഞ്ഞ് വൃത്തിയാക്കി മാറ്റിവയ്ക്കുക. അതേ കുക്കറിലേക്ക് കുറച്ച് എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ ജീരകം ഇട്ടു കൊടുക്കുക. അതോടൊപ്പം തന്നെ വെളുത്തുള്ളി, ഉള്ളി, ഇഞ്ചി എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ വഴറ്റുക. നന്നായി ചൂടായി വരുമ്പോൾ എടുത്തുവച്ച പൊടികളെല്ലാം സവാളയിലേക്ക് ചേർത്തു കൊടുക്കുക.

വീണ്ടും കുക്കറിൽ വിസിൽ അടിപ്പിച്ച് എടുക്കുക. ഈയൊരു സമയം കൊണ്ട് വൃത്തിയാക്കി വെച്ച മുട്ടകളെല്ലാം ഒരു പാനിലേക്ക് അല്പം എണ്ണ ഒഴിച്ച ശേഷം ഇട്ടുകൊടുക്കുക. അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. കുക്കർ വിസിൽ അടിച്ച ശേഷം തുറന്നു നോക്കാവുന്നതാണ്. ഈ ഒരു സമയത്ത് വെള്ളം ആവശ്യമാണെങ്കിൽ കറിയിലേക്ക് ചേർത്തു കൊടുക്കുക. അതിനുശേഷം തയ്യാറാക്കിവെച്ച മുട്ട കൂടി കറിയിലേക്ക് ചേർത്താൽ രുചികരമായ കറി റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Malappuram Thatha Vlogs by Ayish, Special Cooker Egg Curry Recipe

Comments are closed.