ചെറുപഴം ഉണ്ടോ.!! കുടിച്ചാലും മതിയാകില്ല.. ഈ കടുത്ത വേനലിൽ എത്ര കുടിച്ചാലും മതി വരാത്ത ഒരു അതിശയ ഡ്രിങ്ക്.!! Variety Cherupazham Drink Malayalam

Variety Cherupazham Drink Malayalam : ഈ കടുത്ത വേനലിൽ എത്ര വെള്ളം കുടിച്ചാലും മതി വരില്ല. വെള്ളം ധാരാളമായി കുടിക്കുന്നത് കൊണ്ട് തന്നെ വിശപ്പും കുറവായിരിക്കും. അങ്ങനെ ഉള്ളപ്പോൾ കുടിക്കാവുന്ന ഒരു അടിപൊളി ഡ്രിങ്ക് ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ഇഫ്താർ സമയത്ത് ഒക്കെ ഉണ്ടാക്കാവുന്ന ഒരു ഡ്രിങ്ക് ആണ് ഇത്. ഇതിന് പ്രധാനമായും വേണ്ടത് കുടിക്കും.

ചെറുപഴം ആണ്. ഞാലിപൂവൻ പഴമോ മൈസൂർ പഴമോ ഇതിനായി ഉപയോഗിക്കാം. മൂന്ന് പഴം ചെറുതായി മുറിച്ചതിന് ശേഷം മിക്സിയുടെ ജാറിലേക്ക് ഇടണം. ഇതിലേക്ക് കുറച്ച് പാലും കൂടി ചേർക്കണം. ഫ്രിഡ്ജിൽ വച്ച് തിളപ്പിച്ച്‌ പാല് വേണം ഒഴിക്കാനായിട്ട്. ഇതിലേക്ക് ഒരൽപ്പം പഞ്ചസാരയും ചേർക്കണം. ഇതിനെ നല്ലത് പോലെ അരച്ചെടുത്തിട്ട് കുറച്ചും കൂടി പാല് ചേർക്കണം. ഇതിലേക്ക് കുതിർത്തു വേവിച്ചു വച്ചിരിക്കുന്ന ചൗവ്വരി കൂടി

Variety Cherupazham Drink Malayalam

ചേർക്കണം. ഇതിലേക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഒരു എസ്സെൻസും കൂടി ചേർക്കാം. ഈ വിഡിയോയിൽ പിസ്താ എസ്സെൻസ് ആണ് ചേർത്തിരിക്കുന്നത്. ഈ ഡ്രിങ്കിലേക്ക് ഒരു അൽപം അനാർ കൂടി ചേർത്താൽ കാണാൻ നല്ല ഭംഗി ആയിരിക്കും. അത്‌ കൂടാതെ നമ്മൾ കുടിക്കുമ്പോൾ കടിക്കാനും നല്ലതായിരിക്കും. വീട്ടിലെ കുട്ടികൾക്ക് ഇത് പോലെ ഉണ്ടാക്കി കൊടുത്താൽ അവർ വളരെ സന്തോഷത്തോടെ തന്നെ ഇത് കുടിക്കും.

വീട്ടിൽ വിരുന്നുകാർ വരുമ്പോൾ വേഗം തന്നെ തയ്യാറാക്കാവുന്ന ഒരു ഡ്രിങ്ക് കൂടിയാണ് ഇത്. വളരെ രുചികരവും പോഷകഗുണങ്ങൾ നിറഞ്ഞതുമായ ഈ ഡ്രിങ്ക് ഉണ്ടാകാനും വളരെ എളുപ്പമാണ്. ഇഫ്താർ സമയത്ത് ഒക്കെ മാറ്റി മാറ്റി ഉണ്ടാക്കുമ്പോഴും ഈ ഡ്രിങ്ക് അതിൽ ഉൾപ്പെടുത്താവുന്നതാണ്. ചേരുവകളും ഉണ്ടാക്കുന്ന വിധവും മനസിലാക്കാൻ വീഡിയോ മുഴുവനായും കാണുമല്ലോ. Video Credit : She book

Rate this post

Comments are closed.