ഈ സൂത്രവിദ്യ അറിഞ്ഞാൽ വലിയ വില കൊടുത്ത് ഇനി ആരും വാങ്ങില്ല!!! Variety Biriyani Recipe Malayalam

Variety Biriyani Recipe Malayalam : ഒരു ടേബിൾ സ്പൂൺ നെയ്യ് മാത്രം ഉപയോഗിച്ച് മറ്റ്‌ ഓയിൽ ഒന്നും തന്നെയില്ലാതെ നമുക്കെല്ലാവർക്കും ഏറെ പ്രിയപ്പെട്ട ഒരു അടിപൊളി റെസിപി ഉണ്ടാക്കിയാലോ??അതിന് ആദ്യമായി നാല് സവാള അരിഞ്ഞതും നാല് തക്കാളി അരിഞ്ഞതും എടുക്കുക. ശേഷം എട്ട് പച്ചമുളകും രണ്ട് വലിയ കഷണം ഇഞ്ചിയും പന്ത്രണ്ട് അല്ലി

വെളുത്തുള്ളി ചതച്ചതും ഇട്ട് കൊടുക്കുക. കൂടാതെ ഒരുപിടി മല്ലിയിലയും പുതിനയിലയും കൂടി ചേർക്കുക. ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത ശേഷം ഇവയെല്ലാം ചപ്പാത്തികോലോ മരതവിയോ കൊണ്ട് നന്നായി ഇടിച്ച് യോജിപ്പിക്കുക. ശേഷം ഇതിലേക്ക് അര ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ബിരിയാണി മസാലപ്പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി

എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. അടുത്തതായി ഈ മസാലകൂട്ടിലേക്ക് ഒരു കിലോഗ്രാം അളവിൽ ചിക്കൻ ചേർത്ത് കൊടുക്കുക. ശേഷം നന്നായി യോജിപ്പിച്ചെടുത്ത് ഇത് ഒരു പതിനഞ്ചു മിനിറ്റ്‌ മാറ്റി വെക്കണം. അടുത്തതായി ഒരു ചട്ടി അടുപ്പിൽ വച്ച് ഒരു ടേബിൾസ്പൂൺ നിറയെ നെയ്യ് ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് നാല് ഏലക്കായ, ആറ് ഗ്രാമ്പു, രണ്ട് കഷണം പട്ട, വഴനയില എന്നിവ ചേർത്ത് കൊടുക്കുക.

ഇതിലേക്ക് ഒരു പകുതി സവാള അരിഞ്ഞത് കൂടെ ചേർത്ത് കൊടുത്ത് നന്നായി ഇളക്കിക്കൊടുക്കുക. ഇതിലേക്ക് ഒരു കിലോഗ്രാം ജീരകശാല അരി കഴുകി വെള്ളം ഊറ്റിയെടുത്ത് ചേർക്കുക. ശേഷം രണ്ട് മിനിറ്റ്‌ നന്നായിട്ട് വറുക്കുക. ഇതിലേക്ക് ഏഴരക്കപ്പ് വെള്ളം കൂടെ ഒഴിച്ച് കൊടുക്കുക. ആവശ്യാനുസരണം ഉപ്പ് ചേർത്ത ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് അടച്ച് വച്ച് വേവിക്കാൻ വെക്കുക. ഈ അടിപൊളി റെസിപി എന്താണെന്നറിയാൻ താഴെ കാണുന്ന വീഡിയോ കണ്ടോളൂ… Video Credit : sruthis kitchen

4/5 - (1 vote)

Comments are closed.