വാനമ്പാടിയിലെ അനുമോളുടെ പുതിയ വീഡിയോ എത്തി; ആരാധകരുടെ കമന്റിന് മറുപടിയുമായി ഗൗരി പ്രകാശ്.!! Vanampaadi Anumol Video Goes Viral

പ്രേക്ഷകർ ഒരുകാലത്ത് വളരെയധികംഇഷ്ടപ്പെട്ടിരുന്നു പരമ്പരയായിരുന്നു വാനമ്പാടി. ഏഷ്യാനെറ്റിലൂടെയാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തത്. ആരാധകർ ഇപ്പോഴും ആ പരമ്പരയുടെ വിശേഷങ്ങൾ അറിയാനും മറ്റും കാത്തിരിക്കുന്നു. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും ഹൃദയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. വാനമ്പാടിയിലെ കേന്ദ്ര കഥാപാത്രമായി വേഷമിട്ടിരുന്നത് ഗൗരി പ്രകാശ് ആണ്. അനുമോ നായും അനുമോളെയും പ്രേക്ഷകർക്ക് മുൻപിൽ ഗൗരി നിറഞ്ഞു നിന്നു. അനുമോളുടെ അച്ഛനായ മോഹൻകുമാർ ആയി വേഷമിട്ടത് സായി കിരൺ ആയിരുന്നു. സുചിത്ര നായർ,പ്രിയാ മേനോൻ, ബാലു മേനോൻ, ഉമാ നായർ എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നല്ലൊരു നടി മാത്രമല്ല നല്ലൊരു ഗായിക കൂടിയാണ് ഗൗരി പ്രകാശ്.ഇപ്പോഴും ഗൗരിക്ക് നിരവധി ആരാധകരുണ്ട്. ഗൗരി മോളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈയടുത്തായി ആരാധകരുടെ അഭ്യർത്ഥനപ്രകാരം ഗൗരി പ്രകാശ് തന്റേതായ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. മൂന്ന് വീഡിയോകൾ പങ്കു വെച്ചപ്പോൾ തന്നെ 27000 ത്തിൽ അധികം സബ്സ്ക്രൈബേഴ്സിനെ ആണ് ഗൗരി നേടിയത്. ഓരോ വീഡിയോക്കും വളരെ വലിയജനപിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നിരവധി ആരാധകർ ഗൗരിക്ക് ആശംസകൾ അറിയിച്ചുകൊണ്ടും മറ്റുമായി കമന്റ് ചെയ്യുന്നു. ഓരോ വീഡിയോയിലും ഗൗരി ഒരു പാട്ട് പാടാറുണ്ട്. ഗൗരിയുടെ പാട്ടിനെ നിരവധി ആളുകൾ ഇഷ്ടപ്പെടുന്നു.

എന്റെ ജീവിതവും പാട്ടും എന്നതായിരുന്നു ഗൗരിയുടെ ആദ്യത്തെ വീഡിയോ. രണ്ടാമതായി സുഹൃത്തുക്കളോടൊപ്പം ഉള്ള ഒരു വീഡിയോ. മൂന്നാമതായി തന്റെ വീഡിയോയ്ക്ക് ലഭിക്കുന്ന പ്രേക്ഷക പിന്തുണയെ കുറിച്ച് ഒരു വീഡിയോ. മൂന്നാമത്തെ വീഡിയോയിൽ ആരാധകരുടെ കമന്റുകൾ വായിക്കുകയും അതിനു ഗൗരി മറുപടി പറയുകയും ചെയ്യുന്നു.നിരവധി ആളുകൾ ചോദിച്ചിരിക്കുന്നത് ഗൗരി വീണ്ടും സീരിയലിലേക്ക് തിരിച്ചുവരുമോ എന്നാണ്. എന്നാൽ അതിനുത്തരം ഇപ്പോൾ ഇല്ല എന്നും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എന്നായിരുന്നു. അതുപോലെതന്നെ ഞങ്ങളുടെ അനുമോനെ വളരെയധികം സ്നേഹിക്കുന്നു എന്നും വാനമ്പാടി എന്ന പരമ്പര ഒത്തിരി മിസ്സ് ചെയ്യാറുണ്ടെന്നും ഇപ്പോഴും വാനമ്പാടിയുടെ എപ്പിസോഡുകൾ ചർച്ച ചെയ്തു കാണാറുണ്ടെന്നും അങ്ങനെ പോകുന്നു കമന്റുകൾ.

അതിൽ ഒരു കമന്റ് വായിച്ച് ഗൗരി പൊട്ടി കരയുന്നു. എന്റെ അച്ഛന് കാൻസർ ആയിരുന്നു എന്നും വാനമ്പാടി കഴിഞ്ഞിട്ടേ മരിക്കാവൂ എന്നും ആയിരുന്നു അച്ഛന്റെ ആഗ്രഹം എന്നുമാണ് കമന്റിൽ ഉള്ളത്. എന്നാൽ ഇനി ഇതിന്റെ രണ്ടാം ഭാഗം വരികയാണെങ്കിൽ അപ്പൂപ്പൻ എന്തുചെയ്യും എന്ന് അദ്ദേഹം ചോദിക്കാറുണ്ട് എന്ന കമന്റ് കണ്ടപ്പോൾ ഗൗരി വിങ്ങിപ്പൊട്ടുകയായിരുന്നു. എനിക്ക് സഹിക്കാൻ പറ്റിയില്ല എന്നും പെട്ടെന്ന് അച്ഛനെ ഓർമ്മ വന്നു പോയി എന്നുമാണ് ഇതിനെക്കുറിച്ച് ഗൗരി പറയുന്നത്. വാനമ്പാടിയിലെ പാട്ടുകൾ മാത്രമായി ഒരു വീഡിയോ ചെയ്യണമെന്ന് പ്രേക്ഷകരുടെ കമന്റ് വാങ്ങിച്ചുകൊണ്ട് അത്തരം ഒരു വീഡിയോ ചെയ്യുന്നതായിരിക്കും എന്നും അതിലെ ഹര ഹരോ ഹര എന്ന പാട്ട് പാടാമെന്നും പറഞ്ഞ് അതിലെ രണ്ടുവരി ആരാധിക്കായി പാടുകയും ചെയ്യുന്നു.

Comments are closed.