ഇനി ഉഴുന്ന് ഇങ്ങനെ ചെയ്തു നോക്കൂ.. കിടിലൻ സ്നാക്ക് റെഡി 👌👌

ഉഴുന്ന് ഉപയോഗിച്ച് പൊതുവെ ആരും തയ്യാറാകാത്ത ഒരു അടിപൊളി സ്നാക് ആണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. സാധരണ ഉഴുന്ന് ഉപയോഗിച്ച് നല്ല സോഫ്റ്റ് ആയ വിഭവങ്ങൾ ആണ് നമ്മൾ തയ്യാറാക്കാറുള്ളത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ഉഴുന്ന് ഉപയോഗിച്ച് ക്രിസ്പിയായ ഒരു റെസിപ്പിയാണ് പരിചയപ്പെടുത്തുന്നത്. ഈ ഉഗ്രൻ റെസിപ്പി തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ ഏതൊക്കെയെന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്. വ്യത്യസ്തമായ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരാണെങ്കിൽ ഇത് തീർച്ചയായും ഇഷ്ടമാകും.

 • ഉഴുന്ന്
 • മുട്ട
 • പച്ചമുളക്
 • കറിവേപ്പില
 • മല്ലിയില
 • സവാള
 • ഇഞ്ചി
 • മുളക്പൊടി
 • വറ്റൽമുളക് ചതച്ചത്
 • അരിപ്പൊടി
 • എണ്ണ
 • ഉപ്പ്

ഈ ഒരു സ്നാക് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഉഴുന്നും മുട്ടയും ചേർത്ത് ഒന്ന് ചതച്ചെടുക്കണം. ഒട്ടും തന്നെ വെള്ളം ചേർക്കാതെ മിക്സിയുടെ ജാറിൽ ചതക്കാവുന്നതാണ്. അതിനുശേഷം ബാക്കിയുള്ള എല്ലാ ഇൻഗ്രീഡിഎന്റ്സ് കൂടി ചേർത്ത് നല്ലതുപോലെ കുഴച്ചു മിക്സ് ചെയ്യുക. ഒരു പാനിൽ വെളിച്ചെണ്ണ നല്ലതുപോലെ ചൂടാക്കിയശേഷം ഉരുളകളാക്കി എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. നല്ല തിളച്ച എണ്ണയിലേക്ക് ഇട്ടുകൊടുക്കുവാൻ ശ്രദ്ധിക്കണം. മാവ് എണ്ണയിലിട്ടു കഴിഞ്ഞാൽ തീ കുറച്ചിടാവുന്നതാണ്.

ഈ വിഭവം തയ്യാറാക്കുന്ന വിധം മുകളിലുള്ള വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ ഉപകാരപ്രദമായ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Ladies planet By Ramshi എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Ladies planet By Ramshi

Comments are closed.