പഞ്ചരത്നങ്ങൾക്ക് വീണ്ടും ആഘോഷം.. ഉത്രജയ്ക്ക് കല്യാണം, വീണ്ടും ആഘോഷത്തിൽ രാമാദേവിയും മക്കളും.!!

ഒരു പ്രസവത്തിൽ അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ തിരുവനന്തപുരം സ്വദേശി രമാദേവിയെ ആരും തന്നെ മറന്നു കാണില്ല.. രാമദേവയും മക്കളും എപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകടവിൽ പ്രേംകുമാറിന്റെയും രമാദേവിയുടെയും മക്കളാണ് ഉത്രജന്‍, ഉത്ര,ഉത്രജ,ഉത്തര, ഉത്തമ എന്നിവർ. ഇവരുടെ ജനനം തൊട്ടുള്ള വിശേഷങ്ങളെല്ലാം മലയാളികൾക്ക് സുപരിചിതമാണ്.

ഇവരിൽ മൂന്നു പേരുടെ വിവാഹവും പഞ്ചരത്നങ്ങൾക്കിടയിൽ പുതിയ കുഞ്ഞാതിഥി എത്തിയ വിശേഷങ്ങളും എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് പഞ്ചരത്നങ്ങൾക്കിടയിൽ മറ്റൊരു മനോഹരമായ വിശേഷമാണ്. പഞ്ചരത്നങ്ങളിൽ ഒരാളായ ഉത്രജയുടെ വിവാഹ ഒരുക്കത്തിലാണ് രാമദേവിയും കുടുംബവും. സെപ്റ്റംബർ അഞ്ചിന് ഗുരുവായൂർ നടയിൽ വെച്ചാണ് വിവാഹം നടക്കുക.


കുവൈത്തിൽ അനസ്‌തീഷ്യാ ടെക്‌നിഷ്യനായ പത്തനംതിട്ട സ്വദേശി ആകാശാണ് അനസ്‌തീഷ്യാ ടെക്‌നിഷ്യനായ ഉത്രജയെ ജീവിതസഖിയാക്കുന്നത്. കുവൈത്തിൽ നിന്നും എത്താൻ സാധിക്കാത്തതിനാൽ ഉത്രജയുടെ വിവാഹം അന്ന് നടന്നിരുന്നില്ല. കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവർത്തകൻ മഹേഷാണ് ഉത്തരയുടെ ഭർത്താവ്. ഉത്തരയും ഓൺലൈൻ മാധ്യമപ്രവർത്തകയാണ്. കഴിഞ്ഞ വര്ഷം ഒക്ടോബറിലായിരുന്നു പഞ്ചരത്നങ്ങളിൽ മൂന്നു പേരുടെയും വിവാഹം.

ഗുരുവായൂർ ക്ഷേത്ര നടയിൽ വെച്ചായിരുന്നു മൂന്നുപേരുടെയും താലികെട്ട്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്‌സ്തീഷ്യാ ടെക്‌നീഷ്യനായ ഉത്തമയുടെ ഭർത്താവ് മസ്കറ്റിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീത് ആണ്. ഫാഷൻ ഡിസൈനറായ ഉത്രയുടെ ഭർത്താവ് മസ്കറ്റിൽ ഹോട്ടൽ മാനേജരായ അജിത് ആണ്. ഉത്രജയുടെ വരൻ കോവിഡ് മൂലം വരൻ സാധിക്കാത്തതിനാലായിരുന്നു അന്ന് വിവാഹം നടക്കാതിരുന്നത്.

Comments are closed.