നിലവിളക്ക് വൃത്തിയാക്കാൻ കിടിലൻ മാർഗം.. അടുക്കളയിലെ ഇതൊന്ന് മതി എത്ര കരിപിടിച്ച നിലവിളക്കും നിമിഷ നേരം കൊണ്ട് തിളങ്ങും.!! Utensils Cleaning Tips

Easy Utensils Cleaning Tips : “നിലവിളക്ക് വൃത്തിയാക്കാൻ കിടിലൻ മാർഗം.. അടുക്കളയിലെ ഇതൊന്ന് മതി എത്ര കരിപിടിച്ച നിലവിളക്കും നിമിഷ നേരം കൊണ്ട് തിളങ്ങും.” നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന വസ്തുക്കളിൽ ഒഴിച്ച് കൂടാനാകാത്ത ഒന്ന് തന്നെയാണ് ഓട്ടുപാത്രങ്ങൾ. അതിൽ വിളക്കുകളുടെ പ്രാധാന്യം പറയേണ്ടതില്ലല്ലോ.. ദിവസവും വീടുകളിൽ വിളക്ക് കത്തിക്കുന്നവരായിരിക്കും മിക്ക ആളുകളും.

അതുപോലെ തന്നെ നമ്മുടെ വീടുകളിൽ വിവിധ ആവശ്യങ്ങൾക്കായി ഓട്ടുപാത്രങ്ങൾ സൂക്ഷിക്കുകയും ചെയ്യാറുണ്ട്. നമ്മുടെ വീട്ടിൽ സ്ഥിരമായി നിലവിളക്ക് കത്തിക്കുന്നവരാണെങ്കിൽ നിങ്ങളെല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും നമ്മുടെ വിളക്കുകളിൽ കരിയും മറ്റുമായി ക്ലാവ് പിടിച്ചു വൃത്തികേടായിരിക്കുന്നത്. മിക്കപ്പോഴും ഉരച്ചു കഴുകിയാൽ മാത്രമേ ഈ എണ്ണയും അഴുക്കുമെല്ലാം പോവുകയുള്ളു..

ഓട്ടുപാത്രങ്ങൾ ഒട്ടും തന്നെ ഉരച്ചു കഴുകാതെ വളരെ എളുപ്പത്തിൽ വൃത്തിയാക്കുന്നതിനുള്ള ഒരു കിടിലൻ ടിപ്പ് പരിചയപ്പെടാം. ഇതിനായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് രണ്ടു ടേബിൾസ്പൂൺ ബേക്കിംഗ് പൌഡർ അല്ലെങ്കിൽ അപ്പക്കാരം, തക്കാളി, ചെറുനാരങ്ങാ തുടങ്ങിയവയാണ് ആവശ്യമായത്. ചെറുനാരങ്ങയ്ക്ക് പകരം ഓറഞ്ച് തൊലിയോ ചെറുനാരങ്ങാ നീരോ വിനാഗിരിയോ ഉപയോഗിക്കാം.

അതുപോലെ തന്നെ തക്കാളിക്ക് പകരം ഇരുമ്പൻ പുളി ഉണ്ടെങ്കിൽ അത് ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും മികച്ചത്. ഇത് എല്ലാം കൂടി നല്ലതുപോലെ അരക്കുക. അരച്ച മിശ്രിതം കയ്യുപയോഗിച്ചു തന്നെ നിലവിളക്കിൽ തേച്ചു പിടിപ്പിക്കുക. പത്തു മിനിറ്റിനുശേഷം ബ്രഷ് ഉപയോഗിച്ച് ചെറുതായൊന്നു കഴുകുകയാണെങ്കിൽ വിളക്ക് നല്ലതുപോലെ വൃത്തിയായി കിട്ടും. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. Video Credit : PRS Kitchen

Comments are closed.