അടുക്കളയിലെ ഒരുപാട് പ്രശ്ങ്ങൾക്ക് പരിഹാരം ഇതാ.!! ഇത്രയും കാലം കർപ്പൂരത്തിന്റെ ഈ ഉപയോഗങ്ങൾ അറിയാതെ പോയല്ലോ.!! Useage Of Camphor |Karpooram

നമ്മൾ ദിവസവും സന്ധ്യക്ക് വിളക്ക് കത്തിക്കുമ്പോൾ ഉപയോഗിക്കുന്ന ഒന്നാണ് ഈ കർപ്പൂരം. എന്നാൽ അടുക്കളയിലെ തലവേദനയ്ക്ക് ഉത്തമ പരിഹാരമാണ് കർപ്പൂരം എന്ന് എത്ര പേർക്ക് അറിയാം.ആദ്യം നമുക്ക് ഒരു സ്പ്രേ ഉണ്ടാക്കുന്ന വിധം നോക്കാം. കർപ്പൂരവും കാൽ സ്പൂൺ ബേക്കിങ് സോഡയും കുറച്ച് വെള്ളവും നന്നായി യോജിപ്പിച്ചാൽ മാത്രം മതി. സ്പ്രേ തയ്യാർ. ഈ സ്പ്രേ എന്നും രാത്രി അടുക്കളയിലെ സ്ലാബിലും സ്റ്റവിലും

ഒക്കെ ഇട്ട് തുടച്ചെടുത്താൽ അടുക്കളയിലെ ദുർഗന്ധം ഒഴിവായി കിട്ടും. അതു മാത്രമല്ല ഇത് തളിക്കുന്നിടത്തെല്ലാം പാറ്റ, പല്ലി, ഈച്ച മുതലായവയുടെ ശല്യം ഉണ്ടാവില്ല.അതു പോലെ തന്നെ സിങ്കിൽ എന്നും രാത്രിയിൽ ഒരു കഷ്ണം കർപ്പൂരം ഇട്ടാൽ അതു വഴി പാറ്റ വീട്ടിലേക്ക് കടക്കുന്നത്‌ തടയാം. വേസ്റ്റ് ഇട്ട് വയ്ക്കുന്ന പാത്രത്തിലും ഇങ്ങനെ കർപ്പൂരം ഇട്ടാൽ പാറ്റയുടെ ശല്യം ഒഴിവാക്കാനും അടുക്കളയിലെ ദുർഗന്ധം ഒഴിവാക്കാനും സാധിക്കും.

നമ്മൾ കഴുകാനുള്ള തുണികളുടെ ഇടയിൽ ഇടുന്നതും പാറ്റയെ തടയാൻ നല്ലതാണ്. അലമാരയിൽ ഇസ്തിരി ഇട്ട് മടക്കി വച്ചിരിക്കുന്ന തുണികളുടെ ഇടയിലും ഇതു പോലെ കർപ്പൂരം വയ്ക്കാം.മുകളിൽ പറഞ്ഞിരിക്കുന്ന സ്പ്രേ നല്ലൊരു റൂം ഫ്രഷ്ണർ കൂടിയാണ്. മഴക്കാലത്തെ ദുർഗന്ധം അകറ്റാൻ ഈ സ്പ്രേ വളരെ ഉപയോഗപ്രദമാണ്.കൊതുകിനെ ഓടിക്കാൻ കുറച്ച് വെള്ളത്തിൽ കർപ്പൂരം കലക്കി വച്ചാൽ മതി.

മഴക്കാലത്ത്‌ ഉറുമ്പ് കൂട് കൂട്ടുന്നിടം വൃത്തിയാക്കി കർപ്പൂരം പൊടിച്ചിട്ടാൽ ഉറുമ്പുകൾ പമ്പ കടക്കും.അടുക്കളയിൽ മാത്രമല്ല രോഗശാന്തിക്കും വളരെയധികം ഉപയോഗപ്രദമാണ് കർപ്പൂരം. ഒരു തവിയിൽ കർപ്പൂരം പിടിച്ചിട്ട് അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിച്ച്‌ അളയിച്ചെടുക്കണം. ഇത് നെഞ്ചിലും തലയിലും തടവി ആവി പിടിച്ച് കിടന്നാൽ പിറ്റേ ദിവസം രാവിലെ എഴുന്നേൽക്കും ജലദോഷവും കഫക്കെട്ടും മാറിയിരിക്കും. ഇതിനെ പറ്റി വ്യക്തമായി വീഡിയോയിൽ കാണിക്കുന്നുണ്ട്.video credit: Resmees Curry World

4/5 - (1 vote)

Comments are closed.