എത്ര ഉപയോഗിച്ച് കറുത്ത എണ്ണയും ഒറ്റ മിനിറ്റിൽ ക്‌ളീൻ ആക്കാം; തിളച്ച എണ്ണയിലേക്ക് ഇതൊരു സ്പൂൺ ഒഴിച്ചാൽ മാത്രം മതി.!! Used Oil Cleaning tips

Used Oil Cleaning tips : വീട്ടുജോലികൾ എളുപ്പത്തിൽ തീർക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ പലപ്പോഴും അത് ഉദ്ദേശിച്ച രീതിയിൽ നടക്കണമെന്നില്ല. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഉരുളക്കിഴങ്ങ് വേവിച്ചു കഴിഞ്ഞാൽ അത് ചൂടോടുകൂടി തന്നെ ഉടച്ചെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല.

അത്തരം സാഹചര്യങ്ങളിൽ കൈ ഉപയോഗിക്കാതെ തന്നെ വളരെ എളുപ്പത്തിൽ ഉരുളക്കിഴങ്ങിന് തൊലി കളയാനായി സാധിക്കുന്നതാണ്. അതിനായി അത്യാവശ്യം വലിപ്പമുള്ള അടുക്കളയിൽ വറുത്തു പോരാനായി ഉപയോഗിക്കുന്ന കരണ്ടി ഉണ്ടെങ്കിൽ അത് എടുക്കുക. അതിലേക്ക് ഉരുളക്കിഴങ്ങിന്റെ തോൽഭാഗം മുകളിലേക്ക് വരുന്ന രീതിയിൽ വച്ച് പ്രസ്സ് ചെയ്യുക. മുകളിൽ ഒരു സ്പൂൺ ഉപയോഗിച്ച് ഇത്തരത്തിൽ പ്രസ് ചെയ്ത്

കൊടുക്കുകയാണെങ്കിൽ ഉരുളക്കിഴങ്ങ് പെട്ടെന്ന് തന്നെ പൊടിയായി താഴേക്ക് വീണു കിട്ടുന്നതാണ്. കഷ്ണങ്ങളാക്കി മുറിച്ച് വേവിച്ചെടുത്ത ഉരുളക്കിഴങ്ങിലാണ് ഈ ഒരു രീതി പരീക്ഷിക്കാനായി സാധിക്കുകയുള്ളൂ. പപ്പടം പോലുള്ള സാധനങ്ങൾ വറുത്തെടുക്കാനായി ഉപയോഗിച്ച എണ്ണയിൽ കറുത്ത തരികൾ ഉണ്ടാകുന്നത് ഒരു പതിവ് കാഴ്ചയാണ്. ഇവ കളയാനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ കോൺഫ്ലോറും കുറച്ചു വെള്ളവും ഒഴിച്ച് നല്ലതുപോലെ കലക്കുക. ഈയൊരു കൂട്ട് കരിപിടിച്ച എണ്ണയിലേക്ക് ഒഴിച്ച് ഫ്ലെയിം ഒന്ന് കൂട്ടി വെച്ച് കഴിഞ്ഞാൽ എല്ലാ പൊടികളും ഒരുമിച്ച് ഫ്രൈ ആയ രീതിയിൽ വലിച്ചെടുക്കാനായി സാധിക്കുന്നതാണ്.

ചൂടുകാലങ്ങളിലും മറ്റും വസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ വല്ലാത്ത വിയർപ്പ് നാറ്റം ഉണ്ടാകുന്നത് സ്ഥിരമായിരിക്കും. അത് ഒഴിവാക്കാനായി ഒരു സാനിറ്ററി പാഡെടുത്ത് അതിന്റെ ഒരു ചെറിയ കഷണം മുറിച്ചെടുക്കുക. ഈയൊരു ഭാഗം വസ്ത്രത്തിന്റെ കൈയുടെ അടിഭാഗം വരുന്ന ഇടങ്ങളിൽ ഒട്ടിച്ചു കൊടുക്കുകയാണെങ്കിൽ അത്തരം ഭാഗങ്ങളിൽ നിന്നുമുള്ള വിയർപ്പ് നാറ്റം ഇല്ലാതാക്കാനായി സാധിക്കും. അതുപോലെ ഷൂ ഉപയോഗിക്കുമ്പോൾ ഷൂവിന്റെ പിൻഭാഗം തട്ടി കാൽ വേദന വരുന്നുണ്ടെങ്കിൽ അത്തരം ഭാഗങ്ങളിലും സാനിറ്ററി പാഡിന്റെ ഒരു ചെറിയ കഷണം മുറിച്ചെടുത്ത് ഒട്ടിച്ചു കൊടുത്താൽ മതി. ഷൂവിന്റെ മുൻപോട്ടുള്ള ഭാഗത്തും ഈയൊരു രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇത്തരം കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Ansi’s Vlog

Comments are closed.