ഉറുമ്പിനെ പ്രതിരോധിക്കാൻ ഒരു ജൈവമരുന്ന്.. ഉറുമ്പിനെ ഇനി പേടിക്കേണ്ട എളുപ്പം തയ്യാറാക്കാം ഈ ഒരു മരുന്ന്.!!

നമ്മുടെ കൃഷി നശിപ്പിക്കുന്നതിൽ ഒരു പ്രധാനിയാണ് ഉറുമ്പുകൾ. വീടുകളിലും കൃഷിയിടങ്ങളിലുമുള്ള ഉറുമ്പു ശല്യത്തെ കുറിച്ച് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. മരങ്ങളുടെയും ചെടികളുടെയും താഴ്ഭാഗത്ത് ചുറ്റുമായി ഇവ കൂടുകൂട്ടുകയും പിന്നീട് ആ മരങ്ങൾ പൂർണമായും നശിക്കുന്നതിനും കാരണമാകുന്നു. ഉറുമ്പുകളെ തുരത്തുന്നതിനായി പല വസ്തുക്കളും മാർക്കറ്റിൽ ലഭ്യമാണ്.

എന്നാൽ രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ള ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് നമുക്ക് ദോഷകരമായേക്കാം. ഒട്ടും തന്നെ പണം ചെലവാക്കാതെ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഉറുമ്പിനെ തുരത്തുവാനുള്ള ഒരു കിടിലൻ മാർഗം നമുക്കിവിടെ പരിചയപ്പെടാം. ഇതിനായി ആവശ്യമായ സാധനങ്ങൾ ഏതെങ്കിലും ഒരു ബാർ സോപ്പ്, വേപ്പെണ്ണ, മഞ്ഞൾപൊടി തുടങ്ങിയവയാണ്.

ഒരു അഞ്ചു ഗ്രാമ ബാർ സോപ്പ് എടുത്ത് വെള്ളത്തിലിട്ടു ലയിപ്പിക്കുക. ഗ്രെയ്റ്റ് ചെയ്തു ഇടുകയാണെങ്കിൽ പെട്ടെന്ന് ലയിച്ചു കിട്ടും. നല്ലതുപോലെ മിക്സ് ചെയ്ത സോപ്പ് ലായനിയിലേക്ക് ഇരുപത് മില്ലി വേപ്പെണ്ണ കൂടി ചേർത്ത് നല്ലതുപോലെ ലയിപ്പിച്ചെടുക്കണം. 20 ഗ്രാമ തന്നെയുള്ള മഞ്ഞൾപൊടിയും ഇതിലേക്ക് ഇട്ടു നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് അരിച്ചെടുത്തശേഷം ഉറുമ്പുള്ള ചെടികളിൽ സ്പ്രേ ചെയ്യാവുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Malus Family എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.