വീട്ടിൽ ഉപ്പും നാരങ്ങയും ഉണ്ടോ? എങ്കിൽ ഇത് കാണാതെ പോകല്ലേ.!! ഉപ്പും നാരങ്ങയും ഇത്രയും ഉപയോഗമുള്ള ടിപ്പ് വേറെ ഇല്ല.!! Kitchen Tips

നമ്മുടെ നിത്യോപയോഗ സാധനങ്ങളിൽ പ്രധാനിയാണ് ഉപ്പും ചെറുനാരങ്ങയും. ഉപ്പും ചെറുനാരങ്ങയും സൂക്ഷിച്ചു വെക്കാത്ത ഒരു വീട് പോലും ഉണ്ടായിരിക്കുകയില്ല, പ്രത്യേകിച്ചും ഈ ഒരു കോവിഡ് കാലഘട്ടത്തിൽ. ചെറുനാരങ്ങയുടെ ഗുണങ്ങൾ കൊണ്ട് തന്നെ സ്ഥിരമായി ഇത് വീടുകളിൽ ഉപയോഗിക്കുന്നവരായിരിക്കും ഒട്ടുമിക്ക ആളുകളും. ഉപ്പും ചെറുനാരങ്ങയും ഉപയോഗിച്ചുള്ള ചില സൂത്രങ്ങൾ പരിചയപ്പെടാം.

നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന കത്തികൾ, സേവനാഴിയുടെ അച്ച് തുടങ്ങിയ സാധനങ്ങളിൽ ഉണ്ടാകുന്ന തുരുമ്പ് പോകുന്നതിന് ഉപ്പും ചെറുനാരങ്ങയും ഉപയോഗിക്കാം. കത്തിയുടെ തുരുമ്പു കളയുന്നതിനായി കത്തിയുടെ തുരുമ്പുള്ള ഭാഗത്ത് ഉപ്പ് ഇട്ടുകൊടുക്കുക. ഇതിന് മുകളിൽ ചെറുനാരങ്ങാ ഉപയോഗിച്ച് ഉരച്ചശേഷം നല്ല വെള്ളത്തിൽ കഴുകി കളയുകയാണെങ്കിൽ കത്തിയിലെ തുരുമ്പ് പോകുന്നതായിരിക്കും.

ഇതുപോലെ തന്നെ സേവനാഴിയിലെ തുരുമ്പ് കളയാൻ സാധിക്കുന്നതാണ്. ഏതു പാത്രത്തിന്റെയും തുരുമ്പ് പോകുന്നതിനും ഈ രീതി ഉത്തമമാണ്. വുഡൻ കട്ടിങ് ബോർഡ് വൃത്തിയാക്കുവാനും ഉപ്പും നാരങ്ങയും ഉപയോഗിക്കാവുന്നതാണ്. സ്റ്റീൽ പാത്രങ്ങളിൽ ഉദാഹരണത്തിന് ഫ്രൈ ചെയ്യുവാൻ ഉപയോഗിക്കുന്ന പാത്രങ്ങളുടെ കറ പോകുന്നതിനും ഇത് ഏറെ ഉത്തമമാണ്. മഞ്ഞ നിറം എളുപ്പത്തിൽ പോകുന്നതായിരിക്കും.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായിinfo tricks എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.