കണ്ണന്റെ രാധയായി നവ്യ ; മണ്മയി എന്ന തന്റെ പുതിയ സീരീസിന്റെ ഭാഗമായി എടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് പ്രിയതാരം നവ്യ നായർ.!! Unveiling “MANMAYI SERIES “ Navya Nair Latest Instagram Post Goes Viral

മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് നവ്യ നായർ. വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷക മനസ്സിൽ ഇടം നേടാൻ സാധിച്ചത്. നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തെയാണ് നവ്യ എന്ന ഓർക്കുമ്പോൾ ഏറ്റവും അധികം ആളുകളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്. നവ്യ യഥാർത്ഥത്തിൽ ഒരു കൃഷ്ണഭക്ത തന്നെയാണ്. കൃഷ്ണനെ എന്തുകൊണ്ട് താനിത്രയധികം സ്നേഹിക്കുന്നു എന്ന് തനിക്ക് അറിയില്ല എന്ന് നവ്യ ഇതിനു മുൻപ് തന്നെ പറഞ്ഞിട്ടുണ്ട്. എന്റെ ഗുരുവായൂരപ്പൻ എന്റെ കണ്ണൻ എന്നിങ്ങനെയുള്ള വാക്കുകൾ ഇതിനു മുൻപ് പലയിടത്തും നവ്യ ഉപയോഗിച്ചിട്ടുണ്ട്. നല്ലൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ് താരം.

മലയാളത്തിൽ കൂടാതെ തമിഴ് കന്നട തുടങ്ങിയ ചിത്രങ്ങളിലും താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം സിനിമ ജീവിതത്തിൽ താരമാത്ര തന്നെ സജീവമല്ല. തന്റെ ഭർത്താവിനും മക്കൾക്കും ഒപ്പം സമയം ചിലവിടാൻ ആണ് താരത്തിന് ഇഷ്ടം. എന്നാൽ സിനിമാലോകത്തേക്ക് എന്ന് തിരിച്ചു വരും എന്ന ചോദ്യത്തിന് നല്ല ചിത്രങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും സിനിമ മേഖലയിൽ തിരിച്ചു വരുമെന്നാണ് നവ്യ മറുപടി പറഞ്ഞത്.ഈയടുത്ത് റിലീസ് ആയ ഒരുത്തി എന്ന ചിത്രത്തിലൂടെ പ്രേക്ഷകഹൃദയങ്ങളിലേക്ക് നവ്യ വീണ്ടും തിരിച്ചെത്തിയിരുന്നു. ഒരുത്തിയിലെ കഥാപാത്രത്തെ ആരാധകരും വളരെയധികം ഹൃദയത്തിലേറ്റി.

സന്തോഷ് എസ് മേനോനാണ് നവ്യയുടെ ഭർത്താവ്. 2010 ലാണ് ഇരുവരുടെയും വിവാഹം. ഇരുവർക്കും ഒരു മകനാണ് ഉള്ളത്. സിനിമാലോകത്തു നിന്നും വിട്ടുനിൽക്കുകയായിരുന്നു എങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്നെ എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കുവയ്ക്കാൻ താരം മടിക്കാറില്ല. ഈ കഴിഞ്ഞ വിജയദശമി ദിനത്തിലാണ് നവ്യ സ്വന്തമായി ഒരു ഡാൻസ് സ്കൂൾ തുടങ്ങുന്നത്. നവ്യയുടെ ഡാൻസ് സ്കൂളിന്റെ വിശേഷങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു. തിരഞ്ഞെടുത്ത കുറച്ചു കുട്ടികൾക്ക് മാത്രമായാണ് ആദ്യം ക്ലാസ് നടത്തുന്നത്. നവ്യയുടെ ഗുരുവായ മനു മാസ്റ്ററുടെ ആശയപ്രകാരമാണ് ഇപ്പോൾ ഇങ്ങനെയൊരു സംരംഭം തുടങ്ങുന്നതെന്നും

കൂടുതൽ കുട്ടികൾക്ക് ശ്രദ്ധ നൽകാനാണ് കുറച്ചു കുട്ടികളെ മാത്രം തിരഞ്ഞെടുത്തു നിന്നും അന്ന് നവ്യ പറഞ്ഞിരുന്നു.ഇപ്പോഴിതാ കണ്ണന്റെ രാധയുടെ വേഷം അണിഞ്ഞ് ചില ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് നവ്യ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. തന്റെ സ്വന്തം പേജിനെയും മാതങ്കി എന്നാ തന്റെ ഡാൻസ് സ്കൂളിനെയും ചേർത്തുകൊണ്ടാണ് പോസ്റ്റ് പബ്ലിഷ് ചെയ്തിരിക്കുന്നത്. “MANMAYI SERIES” Manmayi is none other than radha,, the cheif consort of lord krishna.tenderness,compassion and devotion” എന്ന ക്യാപ്ഷനോട് ആണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇതിനുമുമ്പും ഈ സീരിസ് റിലേറ്റഡ് ആയി ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു.

Comments are closed.