എന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള എന്റെ യാത്രയുടെ ആ ചെറിയ തുടക്കം; ഉണ്ണിമുകുന്ദൻ പങ്കുവെച്ച ഫോട്ടോയും കുറിപ്പും ശ്രദ്ധ നേടുന്നു…| Unnimukundan Shared Post Goes Viral Malayalam

Unnimukundan Shared Post Goes Viral Malayalam: ഉണ്ണി മുകുന്ദൻ നായകനാക്കി നവാഗതനായ വിഷ്‍ണു ശശിശങ്കറാണ് ചിത്രം സംവിധാനം ചെയ്‍ത ചിത്രമാണ് ‘മാളികപ്പുറം’. മികച്ച പ്രതികരണമാണ് അഭിലാഷ് പിള്ള തിരക്കഥ എഴുതിയ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാമൂഹ്യ മാധ്യമത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത് നടൻ ഉണ്ണി മുകുന്ദൻ തന്റെ സ്വപ്‍നത്തിലേക്കുള്ള യാത്രയെ കുറിച്ച് പറഞ്ഞ വാക്കുകളാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ രണ്ട് ചിത്രങ്ങള്‍ ഞാൻ പങ്കിടുന്നു. ഞാൻ എന്താണ് ചെയ്‍തുകൊണ്ടിരിക്കുന്നത് എന്ന് ഒരു ദിവസം

എല്ലാവര്‍ക്കും മനസിലാകും , അഹമ്മദാബാദില്‍ നിന്ന് തൃശൂരിലേക്ക് ട്രെയിൻ കയറിയപ്പോള്‍ എനിക്ക് വലിയ വിശ്വാസമുണ്ടായിരുന്നു. അപ്പോള്‍ ഞാൻ വളരെ സന്തോഷവനായിരുന്നു. ഈ ചിത്രങ്ങള്‍ എന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ചെറിയൊരു അംശം കാണിക്കുന്നതാണ്. എന്റെ ജീവിതത്തെ രൂപപ്പെടുത്തിയ എല്ലാ അഭ്യുദയകാംക്ഷികളോടും ഞാൻ വലിയ നന്ദി പറയുന്നു. ഞാൻ കണ്ട എന്റെ വലിയ സ്വപ്‍നത്തിലേക്ക് എന്നെ എത്തിച്ചതിന് നന്ദി. സ്വപ്‍നങ്ങള്‍ കാണാനും, വിശ്വസിക്കാനും പിന്തുടരാനും

യാഥാര്‍ഥ്യമാക്കാനുമായിട്ടുള്ളതാണ്. എന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റാക്കിയതിന് ‘മാളികപ്പുറം’ നന്ദി. നിങ്ങളുടെ ഹൃദയം സ്‍പര്‍ശിക്കാനും ജീവിതത്തിലേക്ക് സന്തോഷത്തിന്റെ ചെറിയ ചില മുഹൂര്‍ത്തങ്ങള്‍ കൊണ്ടുവരാനും കഴിഞ്ഞതില്‍ വളരെ സന്തോഷവാനാണ്. സിനിമ എന്നാല്‍ അതാണ് സ്വപ്നം കാണുക, ലക്ഷ്യം നേടുക എന്നും ഉണ്ണി മുകുന്ദൻ തന്റെ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചു.
ചിത്രത്തിന്‍റെ നിര്‍മ്മാണം പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്ന ബാനറുകളിലാണ് ചിത്രത്തിന്റെ നിര്‍മ്മിച്ചത്. ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ

അവതരിപ്പിച്ചത് സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രഞ്‍ജിൻ രാജാണ്. ‘കല്യാണി’ എന്ന എട്ടു വയസ്സുകാരിയുടെയും അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. ചിത്രത്തിൽ ദേവനന്ദയും ശ്രീപദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍ സഞ്‍ജയ് പടിയൂരും കലാ സംവിധാനം സുരേഷ് കൊല്ലവും ആണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം വിഷ്‍ണു നാരായണനാണ്.

Rate this post

Comments are closed.