കേടായ കുടകൾ ഇനി വെറുതെ കളയേണ്ട, ഇങ്ങനെ ചെയ്തു നോക്കൂ.!! കേടായ കുട കൊണ്ട് വീട്ടിൽ ഇത്രയും ഉപയോഗങ്ങൾ ഉണ്ടായിരുന്നോ; ഇത്രയും നാലും അറിയാതെ പോയല്ലോ.!! Umbrella easy reuse tips
Umbrella easy reuse tips : “കേടായ കുടകൾ ഇനി വെറുതെ കളയേണ്ട, ഇങ്ങനെ ചെയ്തു നോക്കൂ.!! കേടായ കുട കൊണ്ട് വീട്ടിൽ ഇത്രയും ഉപയോഗങ്ങൾ ഉണ്ടായിരുന്നോ; ഇത്രയും നാലും അറിയാതെ പോയല്ലോ” നമ്മുടെയെല്ലാം വീടുകളിൽ മഴക്കാലത്ത് മാത്രമാണ് കൂടുതലായും കുടകൾ ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ ആ ഒരു സമയം കഴിഞ്ഞാൽ കുട മടക്കി വയ്ക്കുകയും പിന്നീട് അത് എടുക്കുമ്പോൾ ചെറിയ രീതിയിലുള്ള കീറലുകളും കേടുപാടുകളും സംഭവിക്കുകയും ചെയ്യുന്നത് ഒരു പതിവ് കാഴ്ചയാണ്. പ്രത്യേകിച്ച് സ്കൂളിൽ പോകുന്ന കുട്ടികൾ വീട്ടിലുണ്ടെങ്കിൽ ഉപയോഗിക്കുന്ന കുടകളെല്ലാം പെട്ടെന്ന് കേടായി പോകാറുണ്ട്.
അത്തരം സന്ദർഭങ്ങളിൽ ഉപയോഗിച്ച് കേടായ കുടകൾ വെറുതെ കളയുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. അതിന് പകരമായി കുടയുടെ ഭാഗങ്ങൾ എങ്ങനെ റീയൂസ് ചെയ്യാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ കേടായ കുട പൂർണ്ണമായും തുറന്ന് തലതിരിച്ച് നിലത്ത് വയ്ക്കുക. അതിനുശേഷം ഉൾഭാഗത്തെ കമ്പികൾ എല്ലാം പതുക്കെ തുണിയിൽ നിന്നും അടർത്തിയെടുക്കുക. വളഞ്ഞ് നിൽക്കുന്ന കമ്പികൾ കുടയുടെ അകത്തുണ്ടെങ്കിൽ അത് കട്ട് ചെയ്ത് മാറ്റാവുന്നതാണ്. ഈയൊരു രീതിയിൽ തുണിയിൽ നിന്നും കമ്പിയുടെ എല്ലാ ഭാഗങ്ങളും പൂർണമായും അടർത്തിയെടുക്കണം.
അതിന് ശേഷം കമ്പികൾ എല്ലാം നീളത്തിൽ ഒന്ന് വളച്ചെടുക്കാം. ഈയൊരു കമ്പിയിൽ ചെറിയ തുണികളെല്ലാം എളുപ്പത്തിൽ ഉണക്കിയെടുക്കാനായി സാധിക്കും. അതിനായി ഫാനുള്ള ഭാഗത്ത് ഒരു അയ കെട്ടി അതിൽ കുടയുടെ അറ്റം ഫിക്സ് ചെയ്ത ശേഷം സോക്സ്, ഇന്നർവെയറുകൾ പോലുള്ള തുണികളെല്ലാം ഇട്ട് ഉണക്കി എടുക്കാവുന്നതാണ്. കുടയുടെ തുണിയും വെറുതെ കളയേണ്ട ആവശ്യമില്ല. ഓരോ പാർട്ടും കൃത്യമായി മുറിച്ചെടുത്ത ശേഷം ഓപ്പോസിറ്റ് ഡയറക്ഷനിൽ വരുന്ന രീതിയിൽ തുണികൾ തമ്മിൽ അറ്റാച്ച് ചെയ്തു കൊടുക്കുക. അതിനുശേഷം തുണി മടക്കി ആവശ്യമില്ലാത്ത ഭാഗങ്ങൾ എല്ലാം കട്ട് ചെയ്ത് കളയാം.
തുണിയെ മടക്കി ഒരു ബാഗിന്റെ രൂപത്തിലേക്ക് തുന്നിയെടുത്ത ശേഷം നടുക്ക് ഒരു സിബ്ബും മുകളിൽ പിടിക്കാനുള്ള ഭാഗവും ഫിറ്റ് ചെയ്തു കൊടുക്കാം. ഈയൊരു രീതിയിൽ തയ്ച്ചെടുക്കുന്ന ബാഗ് ആവശ്യാനുസരണം മടക്കിയോ അല്ലാതെയോ എല്ലാം എളുപ്പത്തിൽ കൊണ്ടു നടക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. Umbrella easy reuse tips Video Credit : Sruthi’s Vlog
Comments are closed.