
കൊതിയൂറും ചമ്മന്തി.!! ഈ ഒരൊറ്റ ഉള്ളി മുളക് ചമ്മന്തി മതി ഒരു പറ ചോറ് ഉണ്ണാനായിട്ട്… എന്റമ്മോ കിടിലൻ രുചിയാണെ.!! Ulli Mulaku Chammanthi Recipe Malayalam
Ulli Mulaku Chammanthi Recipe Malayalam : ഉച്ചക്ക് ചോറിന് എന്ത് കറി ഉണ്ടാക്കും എന്നത് എല്ലാ വീട്ടമ്മമാരുടെയും മുന്നിലെ മായാത്ത ചോദ്യമാണ്. എന്നും സാമ്പാറും രസവും മെഴുക്കുപുരട്ടിയും അവിയലും തോരനും ഒക്കെ മടുത്തില്ലേ? മീനോ ഇറച്ചിയോ ഇല്ലാത്ത ദിവസം എന്ത് ചെയ്യും? അതിന് വ്യത്യാസ്തമായ ഒരു ഉള്ളി ചമ്മന്തി ആയാലോ? എങ്ങനെ എന്നല്ലേ. അതിനായി ഇതോടൊപ്പം കാണുന്ന വീഡിയോ മുഴുവനായും കാണുക.
ഉള്ളി ചമ്മന്തി പല വിധത്തിൽ ഉണ്ടാക്കാം. ഈ ചമ്മന്തി മൂന്ന് ദിവസം വരെ ഒക്കെ കേടാവാതെ ഇരിക്കും. പൊതിച്ചോറിൽ വയ്ക്കാവുന്ന ഒരു ഐറ്റം ആണ് ഈ ചമ്മന്തി. ദൂരെ യാത്ര പോവുന്ന അവസരങ്ങളിലും ഇത് കേടാവാതെ ഇരിക്കുന്നതാണ്. അത് പോലെ തന്നെ കുറച്ച് ചമ്മന്തി മതി കുറേ ചോറ് കഴിക്കാനായിട്ട്. ഈ ചമ്മന്തി ഉണ്ടാക്കാനായിട്ട് കുറച്ച് ചുവന്നുള്ളി എടുക്കാം.

ഇതിനെ നല്ലത് പോലെ വൃത്തിയാക്കി കഴുകി എടുക്കണം. ഒരു ചെറിയ കഷ്ണം ഇഞ്ചിയും രണ്ടല്ലി വെളുത്തുള്ളിയും ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കണം. ഒരു നെല്ലിക്ക വലിപ്പത്തിൽ പുളിയും കൂടി എടുക്കണം. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കണം. ഇതിലേക്ക് ഇവ എല്ലാം ഇട്ട് നന്നായിട്ട് വഴറ്റി എടുക്കണം. ഇത് നല്ലത് പോലെ വഴറ്റിയതിന് ശേഷം ഇതിലേക്ക് ആവശ്യത്തിന് മുളകുപൊടി ചേർക്കണം.
ഇത് തണുത്തതിന് ശേഷം മിക്സിയുടെ ജാറിൽ പുളി ചേർത്ത് അരച്ചെടുക്കണം. കുറച്ച് പച്ച വെളിച്ചെണ്ണയും കൂടി ചേർത്തു വച്ചാൽ ചമ്മന്തിയുടെ രുചി കൂടുകയും ചീത്തയാവാതെ ഇരിക്കുകയും ചെയ്യും. കുറച്ച് കറി ഉപയോഗിച്ച് കുറേ ചോറ് ഉണ്ണാൻ സാധിക്കുന്ന ഈ ഉള്ളി ചമ്മന്തിയുടെ ചേരുവകളും ഉണ്ടാക്കുന്ന വിധവും മനസിലാക്കാനായിട്ട് ഇതോടൊപ്പം കാണുന്ന വീഡിയോ മുഴുവനായും കണ്ടാൽ മതിയാവും. Video Credit : Taste Trips Tips
Comments are closed.