ഒരു പറ ചോറുണ്ണാൻ ഇതു മാത്രം ചൂട് ചോറിനൊപ്പം കഴിക്കാൻ ഇതാ രുചികരമായ ഒരു ചമ്മന്തിയുടെ റെസിപ്പി.!! Ulli mulak chammanthi recipe

Special Ulli mulak chammanthi recipe : ചൂട് ചോറിനൊപ്പം എന്തൊക്കെ വിഭവങ്ങൾ നമുക്ക് മുന്നിൽ ഉണ്ടെങ്കിലും ചമ്മന്തി ഉണ്ടെങ്കിൽ എല്ലവരും ആദ്യം തന്നെ എടുക്കുക ചമ്മന്തി ആയിരിക്കും അല്ലെ.. ഒട്ടുമിക്ക ആളുകളുടെയും പ്രിയപ്പെട്ട വിഭവമാണ് ചമ്മന്തി. ചമ്മന്തി ഉണ്ടെങ്കിൽ കുറെയധികം ഊണ് കഴിക്കും അങ്ങനെയുള്ള ആളുകളും നമുക്ക് ചുറ്റും ഉണ്ട്. ചോറിനോടൊപ്പം വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങൾ കഴിക്കാൻ താല്പര്യപ്പെടുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. എന്നിരുന്നാലും ഒരുപാട് വിഭവങ്ങളെല്ലാം ദിവസവും ചോറിനോടൊപ്പം തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കറികളും മറ്റും ഉണ്ടാക്കാനായി എപ്പോഴും സമയം കിട്ടണമെന്നില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം തയ്യാറാക്കാവുന്ന രുചികരമായ ഒരു ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

  • Ingredients
  • എണ്ണ
  • ഉണക്കമുളക്
  • പച്ചമല്ലി
  • ചെറിയുള്ളി
  • സവാള
  • ഉപ്പ്
  • പുളി
  • ശർക്കരപൊടി

കിടിലൻ രുചിയിലുള്ള ഈ ഒരു ഉള്ളി മുളക് ചമ്മന്തി വളരെ എളുപ്പത്തിൽ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്കിവിടെ വിശദമായി മനസിലാക്കാം. ഈയൊരു ചമ്മന്തി തയ്യാറാക്കാനായി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പാൻ അടുപ്പത്ത് വെച്ച് നല്ലതുപോലെ ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ചു കൊടുക്കുക. എണ്ണ ഇനി ചൂടാക്കിയെടുക്കണം. എണ്ണ നല്ല രീതിയിൽ തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് ഒരുപിടി അളവില്‍ ഉണക്കമുളകിട്ട് കൊടുക്കണം. ഇത് ഒന്ന് വറുത്തെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക. അതേ എണ്ണയിലേക്ക് തന്നെ ഒരു ടീസ്പൂൺ അളവിൽ പച്ചമല്ലി കൂടി ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. മല്ലിയും ഇതേ രീതിയിൽ വറുത്തു കോരിയെടുത്ത ശേഷം അതേ എണ്ണയിലേക്ക്

തന്നെ ഒരുപിടി അളവിൽ ചെറിയ ഉള്ളിയും ഒരു സവാള നീളത്തിൽ അരിഞ്ഞെടുത്തതുമിട്ട് നല്ല രീതിയിൽ വഴറ്റിയെടുക്കണം. ഉള്ളിയുടെ നിറം മാറി ബ്രൗൺ നിറമായി വന്നു തുടങ്ങുമ്പോൾ തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പു കൂടി ചേർത്തു കൊടുക്കാവുന്നതാണ്. വഴറ്റുന്നതിനു മുൻപായി ഉപ്പ് ചേർക്കുകയാണെങ്കിൽ സവാളയൊക്കെ പെട്ടെന്ന് തന്നെ വഴണ്ട് കിട്ടുന്നതാണ്. ഇങ്ങനെ വഴറ്റിയെടുത്ത സവാളയും ചെറിയുള്ളിയും ഒരു പാത്രത്തിലേക്ക് മാറ്റിവെക്കുക. ശേഷം ആ കൂട്ടിന്റെ ചൂട് മാറാനായി മാറ്റിവയ്ക്കാം. എല്ലാ ചേരുവകളുടെയും ചൂട് മാറി തുടങ്ങുമ്പോൾ മിക്സിയുടെ ജാറിലേക്ക് വറുത്തു വെച്ച ഉണക്കമുളകും, മല്ലിയുമിട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക.

ഇനി ഇതിലേക്ക് ഒരു ഉണ്ട പുളിയും, വഴറ്റി വെച്ച ഉള്ളിയുടെ കൂട്ടും കൂടി ചേർത്ത് നല്ല രീതിയിൽ അടിച്ചെടുക്കുക. അവസാനമായി കാൽ ടീസ്പൂൺ അളവിൽ ശർക്കര പൊടി കൂടി ചേർത്ത് ചമ്മന്തി ഒന്നുകൂടി മിക്സിയുടെ ജാറിലിട്ട് കറക്കി എടുക്കണം. മധുരവും, പുളിയും, ഉപ്പും സമാസമം ചേർന്ന ഈയൊരു ചമ്മന്തി. ചൂട് ചോറിനോടൊപ്പം കഴിക്കാൻ നല്ല രുചിയായിരിക്കും. എല്ലാ രുചികളോടും കൂടിയ ഒരു ചമ്മന്തി ആയതു കൊണ്ട് തന്നെ ഇത് തികച്ചും വ്യത്യസ്തവുമാണ്. ഈ ഒരു ഉള്ളി മുളക് ചമ്മന്തി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നതിനെക്കുറിച്ചും കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. ഇത് തീർച്ചയായും നിങ്ങൾ വീടുകളിൽ ട്രൈ ചെയ്തു നോക്കണേ.. Special Ulli mulak chammanthi recipe Video Credit : മഠത്തിലെ രുചി Madathil

Comments are closed.