വെറും വയറ്റില്‍ മഞ്ഞളില്‍ നാരങ്ങ നീര് ചേര്‍ത്ത് കഴിച്ചാൽ.. ഗുണങ്ങൾ അറിയാം.!! Turmaric Lemon Health Tips

“വെറും വയറ്റില്‍ മഞ്ഞളില്‍ നാരങ്ങ നീര് ചേര്‍ത്ത് കഴിച്ചാൽ.. ഗുണങ്ങൾ അറിയാം” രാവിലെ എഴുന്നേറ്റ ഉടൻ തന്നെ ചായയോ കോഫിയോ കുടിക്കുന്നവരായിരിക്കും ഭൂരിഭാഗം ആളുകളും. നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വെറും വയറ്റിൽ മഞ്ഞളും ചെറുനാരങ്ങാ നീരും ചേർത്തു കഴിച്ചു നോക്കൂ.. ഒരു നുള്ള് മഞ്ഞള്‍പ്പൊടി, അരമുറി നാരങ്ങയുടെ നീര്, ഒരു നുള്ള് കുരുമുളക്

പൊടി, അല്‍പം തേന്‍, ഒരു നുള്ള് കറുവപ്പട്ട തുടങ്ങിയ സാധനങ്ങളാണ് ഈ ഒരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കുന്നതിന് നമുക്ക് ആവശ്യമായ സാധനങ്ങൾ. അമിതമായ വണ്ണം പരിഹരിക്കുന്നതിന് ഈ ഒരു മിശ്രിതം വെറുംവയറ്റിൽ കഴിക്കുന്നത് ഏറെ ഉത്തമമാണ്. ആന്റിഓക്സിഡന്റുകളുടെ കലവറയായ മഞ്ഞളും ചെറുനാരങ്ങാ നീരും ഉപയോഗിക്കുന്നത് ചർമരോഗങ്ങൾ ഒരു പരിധി വരെ തടയുന്നതിന് ഏറെ സഹായിക്കും.

കരളിൽ അടിഞ്ഞു കൂടുന്ന വിഷാംശം ഇല്ലാതാക്കുവാൻ സഹായിക്കുന്നത് കൊണ്ട് തന്നെ കരൾ രോഗത്തിന് ഇത് ഏറെ മികച്ചതാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾ പലപ്പോഴും നമ്മുടെ ആരോഗ്യത്തെയും അതോടൊപ്പം തന്നെ ഉറക്കത്തെയും സാരമായി ബാധിക്കാറുണ്ട്. ഇതൊഴിവാക്കുന്നതിന് ഈ മിശ്രിതം ഏറെ മികച്ചതാണ്. വെറും വയറ്റിൽ കഴിക്കുവാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇത് രാത്രി കിടക്കുന്നതിന് മുൻപ് കഴിക്കാവുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി EasyHealth എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.