ഇന്റീരിയർ വർക്ക് അടക്കം 49 ലക്ഷം രൂപയുടെ കിടിലൻ വീട്.!! Trending Home Tour With Stunning Interior

ഇന്ന് നമ്മൾ മലപ്പുറം ജില്ലയിലെ തിരൂറിന്റെ അടുത്തുള്ള ഒരു വീടിന്റെ വിശേഷങ്ങളാണ് നോക്കാൻ പോകുന്നത്. പത്ത് സെന്റ് പ്ലോറ്റിൽ 2500 ചതുരശ്ര അടിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഗ്രിപ്പ് കുറഞ്ഞ ഇന്റർലോക്‌സാണ് വീടിന്റെ മുറ്റത്ത് ചെയ്തിരിക്കുന്നത്. ഒരു മോഡേൺ ഡിസൈനിലാണ് വീടിന്റെ എലിവേഷൻ വന്നിട്ടുള്ളത്. സിട്ട് ഔട്ടിലേക്ക് കയറുന്ന പടികൾ ഗ്രാനൈറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. സിറ്റ് ഔട്ടിൽ ആണെങ്കിൽ മാർബിളാണ് ഉപയോഗിച്ചിരിക്കുന്നത്.

അത്യാവശ്യം വലിയയോരു കാര്യം വാഹനം നിർത്തിടാൻ കഴിയുന്ന കാർ പോർച്ചാണ് കാണാൻ സാധിക്കുന്നത്. വീടിന്റെ പ്രവേശന വാതിൽ മഹാഗണി ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഉള്ളിലേക്ക് കയറുമ്പോൾ തന്നെ ലിവിങ് ഏരിയ കാണാം. നല്ല ഭംഗിയിലാണ് സോഫ ഒരുക്കിരിക്കുന്നത്. സോഫകളുടെ ഒരു വശത്ത് കോർട്ട്യാട് സ്പേസ് നൽകിട്ടുണ്ട്. ലിവിങ് ഏരിയയിൽ തന്നെയാണ് ടീവി നൽകിട്ടുള്ളത്.

ലിവിങ് റൂമിൽ നിന്നും ഇറങ്ങി വന്നാൽ വിശാലമായ ഡൈനിങ് ഹാൾ കാണാം. ഒരു ആറ് പേർക്ക് ഇരിക്കാൻ സാധിക്കുന്ന ഡൈനിങ് ടേബിളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വാഷ് ബേസ് വളരെ സിമ്പിൾ ആയിട്ടാണ് ഒരുക്കിരിക്കുന്നത്. വാഷ് ബേസിന്റെ അരികെ തന്നെ കോമൺ ബാത്രൂം നൽകിട്ടുണ്ട്. സാധാരണ ഗതിയിലാണ് ബാത്രൂം ഡിസൈൻ ചെയ്തിരിക്കുന്നത്.ഫസ്റ്റ് ഫ്ലോറിലേക്ക് കയറുന്ന പടികൾ മാർബിൾ ഉപയോഗിച്ചാണ് ഒരുക്കിരിക്കുന്നത്.

ആദ്യ കിടപ്പ് മുറി നോക്കുകയാണെങ്കിൽ കുട്ടികൾക്ക് വേണ്ടി ഒരുക്കിയ റൂമാണ് കാണുന്നത്. കുട്ടികൾക്ക് യോജിച്ച ഡിസൈൻസ് തന്നെയാണ് മുറികളിൽ ചെയ്തിരിക്കുന്നത്. കൂടാതെ തന്നെ കബോർഡുകളും അറ്റാച്ഡ് ബാത്റൂം കാണാൻ കഴിയും. അടുത്തതായി ഒരു പ്രാർത്ഥിക്കാനുള്ള ഇടമാണ് ഇവിടെ നൽകിരിക്കുന്നത്. അടുക്കളയാണെങ്കിൽ സാധാരണ എങ്ങനെയാണോ അതുപോലെയാണ് ഒരുക്കിട്ടുള്ളത്.ഫസ്റ്റ് ഫ്ലോറിൽ ഒരു കിടപ്പ് മുറിയും, ഓപ്പൺ ടെറസുമാണ് നൽകിട്ടുള്ളത്. video credit:Shan Tirur

Comments are closed.