2700 സ്ക്വയർ ഫീറ്റിൽ 13 സെന്റ് സ്ഥലത്ത് ഒരു വീട് .!! അത്യാധുനിക സൗകര്യങ്ങളോടുകൂടി നിർമിച്ച അതിവിശാലമായ വീട്.!! Trending And Stunning Home Design

13 സെന്റ് സ്ഥലത്ത് 2700 സ്ക്വയർ ഫീറ്റിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത് വീടിന് നാല് ബെഡ്റൂം, ഹാൾ,കിച്ചൺ എന്നിവ അടങ്ങുന്നതാണ് വീടിന്റെ മെയിൻ പ്ലാൻ. വീടിന്റെ മുറ്റം അതിവിശാലമായതാണ്. മുറ്റത്തിന് ഒരു സൈഡിലായി ഒരു ഊഞ്ഞാൽ കൊടുത്തിട്ടുണ്ട്. ഒരുബാത്റൂം പുറത്ത് അറേഞ്ച് ചെയ്തിട്ടുണ്ട്. വീടിന്റെ മുൻപിൽ ഒരു കാർപോർച്ച് ഉണ്ട്. സിറ്റൗട്ടിന്റെ ഇരുവശങ്ങളിലുമായി സിറ്റിംഗ് ഏരിയ കൊടുത്തിരിക്കുന്നു മുകളിൽ വളരെ മനോഹരമായി സീലിങ്ങും ഒരു ഹാങ്ങിങ് ലൈറ്റും കൊടുത്തിരിക്കുന്നു.

വീടിന്റെ ഡോർ ഡബിൾ ഡോർ ആണ്.ഇത് ചെയ്തിരിക്കുന്നത് തേക്ക് ഉപയോഗിച്ചാണ്. വീടിന്റെ ഉള്ളിലേക്ക് കയറുമ്പോൾ ആദ്യം ഉള്ളത് വിശാലമായ ഒരു ഡൈനിങ് ഹാൾ ആണ്. ഡൈനിങ് ഹാളിനെയും ലിവിങ് ഹാളിനെയും സെപ്പറേറ്റ് ചെയ്യുന്നതിന് വേണ്ടി ഇടയ്ക്ക് മൾട്ടിവുഡ് ഉപയോഗിച്ച് വർക്ക് ചെയ്തിരിക്കുന്നു. ഡൈനിങ് ഹാളിൽ നിന്നും നേരെ ലിവിങ് ഹാളിലേക്കാണ് കയറുന്നത് ഇവിടെ സോഫ യൂണിറ്റുകളും ടിവി യൂണിറ്റും അറേഞ്ച് ചെയ്തിരിക്കുന്നു. മുകളിലേക്കുള്ള സ്റ്റേയർ വളരെ മനോഹരമായ ഡിസൈനിലാണ് കൊടുത്തിരിക്കുന്നത്.

ഈ വീടിന് താഴെ രണ്ട് ബെഡ്റൂമുകളാണ് ഉള്ളത് രണ്ടും ബാത്ത് അറ്റാച്ച്ഡ് ആണ്. റൂമുകളുടെ എല്ലാം തന്നെ സീലിംഗ് ചെയ്തിട്ടുണ്ട്. വീടിന് മൂന്ന് കിച്ചൺ ആണ് വരുന്നത്.. ഒന്ന് മെയിൻ കിച്ചൺ,പിന്നെ ഒന്ന് സെക്കൻഡ് കിച്ചൺ,മൂന്നാമത്തേത് വർക്ക് ഏരിയ. സെക്കൻഡ് കിച്ചണിൽ നിന്ന് തന്നെ സ്റ്റോറേജ് റൂമിലേക്ക് ഉള്ള എൻട്രിയും കൊടുത്തിരിക്കുന്നു. സാധനങ്ങൾ വയ്ക്കുന്നതിനുള്ള കബോർഡുകളും മറ്റും കിച്ചണുകളിൽ കൊടുത്തിരിക്കുന്നു.

സ്റ്റെയർ കയറി മുകളിൽ എത്തുമ്പോൾ വളരെ വലിയൊരു അപ്പർ ലിവിങ് ഏരിയ ആണ് ഉള്ളത്. ഫസ്റ്റ് ഫ്ലോറിൽ രണ്ട് ബെഡ്റൂമുകളാണ് ഉള്ളത് ഇത് രണ്ടും ബാത്ത് അറ്റാച്ച്ഡ് ആണ്. എല്ലാ ബെഡ്റൂമുകളിലും ഡ്രസ്സിംഗ് ഏരിയയും കബോർഡുകളും കൊടുത്തിട്ടുണ്ട്. മുകളിലെ രണ്ടുവശങ്ങളിലും ബൽക്കണി കൊടുത്തിരിക്കുന്നു ഒന്ന് ചെറിയ ബാൽക്കണിയും മറ്റൊന്ന് അതിവിശാലമായതുമാണ്. കൂടാതെ ഈ വീടിന് ഒരു യൂട്ടിലിറ്റി ഏരിയയും പ്രൊവൈഡ് ചെയ്തിരിക്കുന്നു. video credit :Annu’s World

Comments are closed.