ഒറ്റ നിലയിൽ 4 ബെഡ്റൂമുകൾ നൽകി നിർമ്മിച്ച കിടിലൻ വീട്.!! Trending 4BHK Single Floor Home tour Malayalam | Kerala Style House
4 ബെഡ്റൂമുകളോടെ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി കോട്ടയം ജില്ലയിൽ നിർമ്മിച്ചിട്ടുള്ള ഒരു വീട് പരിചയപ്പെടാം.വീടിന്റെ പ്രധാന ആകർഷണത വിശാലമായ മുറ്റവും അവിടെ പാകി നൽകിയിട്ടുള്ള നാച്ചുറൽ സ്റ്റോണുമാണ്. വീടിന്റെ എലിവേഷൻ ട്രസ്സ് വർക്കും, ഓടും പാകിയാണ് ഭംഗിയാക്കി നൽകിയിട്ടുള്ളത്.
വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത്, ഒരു വിശാലമായ സിറ്റൗട്ട് ഒരുക്കി നൽകിയിരിക്കുന്നു. പ്രധാന വാതിൽ തുറന്ന് അകത്ത് പ്രവേശിക്കുമ്പോൾ ഒരു ഫോർമൽ ലിവിങ് ഏരിയയ്ക്ക് ഇടം കണ്ടെത്തി. ഫോർമൽ ലിവിങ്ങിനേയും ഫാമിലി ലിവിങ്ങിനേയും വേർതിരിക്കാനായി ഓപ്പൺ രീതിയിൽ ഒരു ഷെൽഫ് അറേഞ്ച് മെന്റ് നൽകിയിട്ടുണ്ട്. ഫോർമൽ ലിവിങ്ങിൽ ലാറ്ററേറ്റ് ബ്രിക് വാൾ നൽകിയത് ഭംഗി കൂട്ടുന്നുണ്ട്.

ഡൈനിങ് ഏരിയയിൽ കൂടുതൽ ഭംഗി നൽകുന്നത് റൂഫിൽ ഉപയോഗിച്ചുള്ള ജിപ്സം സീലിംഗ് വർക്കാണ്. ഡൈനിങ് ഏരിയയിൽ നിന്നും അല്പം മാറിയാണ് വാഷ് ഏരിയ്ക്ക് ഇടം കണ്ടെത്തിയിട്ടുള്ളത്. ഇതിനോട് ചേർന്ന് തന്നെ ഒരു കോമൺ ടോയ്ലറ്റിനും ഇടം കണ്ടെത്തി. ഫോർമൽ ലിവിങ്ങിൽ നിന്നുമാണ് ഗസ്റ്റ് ബെഡ്റൂമിലേക്ക് പ്രവേശിക്കുന്നത്. അതുപോലെ ഫോർമൽ ലിവിങ്ങിനോട് ചേർന്ന് ഒരു കോർട്ടിയാഡ് അവിടെ ഒരു വാട്ടർ ഫോൾ, ആടുന്ന ചെയർ എന്നിവ സെറ്റ് ചെയ്ത് നൽകിയിരിക്കുന്നു. ഇവിടെ ഒരു പർഗോള സെറ്റ് ചെയ്ത് നൽകിയതും കൂടുതൽ ഭംഗി എടുത്തു കാണിക്കുന്നു. ഫോർമൽ ലിവിങ് ഏരിയയിൽ തന്നെയാണ് പ്രയർ ഏരിയക്കും ഇടം കണ്ടെത്തിയിട്ടുള്ളത്.
അറ്റാച്ച്ഡ് ബാത്റൂം സൗകര്യം എല്ലാ ബെഡ്റൂമുകൾക്കും നൽകിയിരിക്കുന്നു. അതുപോലെ പ്രധാന ബെഡ്റൂമിൽ നിന്നും ഇറങ്ങുന്ന ഭാഗത്ത് ആർട്ടിഫിഷ്യൽ ഗ്രാസ് നൽകിക്കൊണ്ട് ഒരു കോർട്ടി യാഡും സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. എല്ലാവിധ സൗകര്യങ്ങളോടും കൂടി ഒരു ഫോർമൽ അടുക്കള അതോടൊപ്പം ഒരു വർക്കിങ് അടുക്കള എന്നിവ ഒരുക്കിയിരിക്കുന്നു.അടുക്കളയിൽ പ്രധാനമായും ഗ്രേ നിറത്തിലാണ് വാർഡ്രോബുകൾ നൽകിയിട്ടുള്ളത്. കാഴ്ചയിൽ വളരെയധികം വ്യത്യസ്തത നൽകി കൊണ്ടാണ് വീടിന്റെ നിർമ്മാണ രീതി. Video credit : My Better Home
Location -kottyam
Owner-Martin
1)Formal +family living
2)Dining area+Courtyard
3)Formal+Working kitchen
4)Guest bedroom
5)3 Bedroom+attached bathroom
6)courtyard
Comments are closed.