ചക്ക വീട്ടിൽ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ തനി നാടൻ രുചിയിൽ ഇടിച്ചക്ക തോരൻ.!! Traditional Style Tender Jackfruit Stir fry Recipe Malayalam

Traditional Style Tender Jackfruit Stir fry Recipe Malayalam : ചക്ക വിഭവങ്ങൾ എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് അല്ലെ. ചക്ക കാലമായാൽ പിന്നെ ചക്ക ഉള്ള വീടുകളിൽ വ്യത്യാസ്തങ്ങളയ ചക്ക വിഭവങ്ങൾ ആയിരിക്കും. അത്തരത്തി എല്ലാവർക്കും ഇഷ്ടമാകുന്ന ഒന്നാണ് ഇടിച്ചക്ക തോരൻ. ഇത് തയ്യാറാകാനാവശ്യമായ സാധനങ്ങളും തയ്യാറാക്കുന്ന വിധവും താഴെ പറയുന്നുണ്ട്.

  • ഇടിച്ചക്ക – 1
  • വെളുത്തുള്ളി – 8
  • ജീരകം – 1 / 4 tsp
  • കാന്താരി – 9 , 10
  • ചെറിയഉള്ളി – 4 , 5
  • ചിരകിയ തേങ്ങ – 1 / 2 കപ്പ്
  • മഞ്ഞൾപൊടി – 1 / 2 tsp
  • കടുക് – 1 / 4 tsp
  • കറിവേപ്പില – 1 തണ്ട്
  • എണ്ണ

നാടൻ ഇടിച്ചക്ക തോരൻ തയ്യാറാക്കുന്നതിന് ആദ്യം തന്നെ ചക്കയുടെ മുള്ള് ചെത്തി കളഞ്ഞെടുക്കുക. ശേഷം ചക്ക ചെറുതായി മുറിചെടുത്ത് അതിലേക്ക് കുറച്ച വെള്ളം ഒഴിച്ച ശേഷം ആവശ്യത്തിന് ഉപ്പും മഞ്ഞളും ചേർത്തു അടച്ചു വെച്ച് വേവിക്കണം. ചിരകിയ തേങ്ങ, മഞ്ഞൾപൊടി, വെളുത്തുള്ളി, ജീരകം, കറിവേപ്പില, ഉപ്പ് എന്നിവഎല്ലാം കൂടി അരച്ചെടുക്കുക..

ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ചു ചൂടാക്കി അതിലേക്ക് കടുക് ഇട്ടു പൊട്ടിക്കുക. കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് അരിഞ്ഞ് വെച്ച ചെറിയഉള്ളിയും കറിവേപ്പിലയും ചേർക്കുക.വഴറ്റിയശേഷം ഈ ഒരു മിക്സിലേക്ക് നേരത്തെ തയ്യാറാക്കി വേവിച്ചു വെച്ച് ചക്ക ഉടച്ചു ചേർക്കുക. ആവശ്യമെങ്കിൽ ഉപ്പ് ചേർക്കാം. തയ്യാറാക്കുന്നവിധം അറിയുവാൻ വീഡിയോ കാണൂ. Video Credit : Village Cooking – Kerala

Rate this post

Comments are closed.