പഴമയെ തൊട്ടറിഞ്ഞ പുതിയ വീട്.. കിടിലൻ നാലുക്കെട്ട് വീടിന്റെ വിശേഷങ്ങൾ അറിയാം.!! Traditional style home Tour

“പഴമയെ തൊട്ടറിഞ്ഞ പുതിയ വീട്” പഴയ കാലത്തിന്റെ ആഢ്യത്വം വിളിച്ചോതുന്നവയായിരുന്നു പണ്ടത്തെ നാലുകെട്ട് വീടുകൾ എല്ലാം തന്നെ. പഴയ കാലത്തെ ഒട്ടുമിക്ക തറവാട് വീടുകളും നാലുകെട്ട് മോഡലിൽ ഉള്ളവയായിരുന്നു. പിന്നീട് അവ നാമാവശേഷമായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ ഒട്ടുമിക്ക ആളുകൾക്കും പ്രിയം നാലുകെട്ട് മോഡലിലുള്ള വീടുകൾ പണിയുവാനാണ്. കേരളീയർക്ക് ഏറെ പ്രിയമേറിയതാണ് നാലുകെട്ട് വീടുകൾ.

2600 sqft ൽ നിർമിച്ചിരിക്കുന്ന ഇരുനില വീടാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ചെങ്കല്ലിന്റെ പ്രകൃതിദത്തമായ ഭംഗി നിലനിർത്തുന്നതിനായി പുറംഭാഗം തേക്കാതെ മനോഹരമാക്കിയിരിക്കുകയാണ്. സിറ്ഔട്ടിലായി ചാരുപടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരുപാട് ആളുകൾക്ക് ഇരിക്കുവാൻ സാധിക്കുന്ന രീതിയിലാണ് സിറ്റ്ഔട്ട് നിർമിച്ചിരിക്കുന്നത്. പഴയ ഒരു തറവാട് വീടിന്റെ ഫീൽ ലഭിക്കുന്നതിനായി ബെല്ലിനു പകരം

മണിയാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ജനാലകളും മരത്തിലാണ് നിർമിച്ചിരിക്കുന്നത്. താഴെയുള്ള നിലയിലായി രണ്ടു ബെഡ്‌റൂമുകളാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ ഒരു കോമ്മൺ ബാത്രൂം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. റൂമുകൾ എല്ലാം നോർമൽ സൈസിൽ ആണ് നിർമിച്ചിരിക്കുന്നത്. പഴയ വീടിന്റെ ആ ഒരു ഭംഗി നിലനിർത്തുന്നതിനായി സീലിംഗ് എല്ലാം മരം കൊണ്ടാണ് ഭംഗിയാക്കിയിരിക്കുന്നത്..

സ്റ്റീയറിനടുത്തായാണ് അടുക്കള ക്രമീകരിച്ചിരിക്കുന്നത്. ഡോർ തുറന്ന ഉടനെ ഒരു ഡൈനിങ്ങ് ഏരിയ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. മൾട്ടി വുഡ് കൊണ്ടാണ് കബോർഡ് എല്ലാം നിർമിച്ചിരിക്കുന്നത്. വിറകടുപ്പിനായി മറ്റൊരു അടുക്കള കൂടി നിർമിച്ചിട്ടുണ്ട്. മുഴുവനായും നാലുകെട്ടിന്റെ മനോഹാരിത നിലനിർത്തി കൊണ്ട് നിർമിച്ചിരിക്കുന്ന ഈ വീടിനെക്കുറിച്ചു കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ. Video Credit :

Comments are closed.