ചെമ്മീനും അച്ചിങ്ങ പയറും ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.!! പഴയ കാല വിഭവം കിടിലൻ രുചിയാണേ.!! Traditional Prawns Recipe Malayalam

വ്യത്യസ്തമായ വിഭവങ്ങളോട് ആണ് ഒട്ടുമിക്ക ആളുകൾക്കും ഏറെ താല്പര്യം. അത്തരത്തിൽ വ്യത്യസ്തമായ പഴയകാല വിഭവം ആണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തി തരുന്നത്. സാധാരണ നമ്മൾ ചെമ്മീൻ കറിയും റോസ്റ്റും എല്ലാം തയ്യാറാക്കാറുണ്ടായിരിക്കും. എന്നാൽ ചെമ്മീനും അച്ചിങ്ങ പയറും ഉപയോഗിച്ച് കറി തയ്യാറാക്കിയിട്ടുള്ളവർ അധികം ആരും ഉണ്ടായിരിക്കുകയില്ല. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

  • അച്ചിങ്ങ പയർ
  • ചെമ്മീൻ
  • വറ്റൽമുളക് ചതച്ചത്
  • സവാള
  • വെളുത്തുള്ളി
  • മഞ്ഞൾപൊടി
  • വെളിച്ചെണ്ണ
  • കടുക്
  • ഉപ്പ്

ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ചെമ്മീൻ വൃത്തിയാക്കി കഴുകി വെക്കുക. അച്ചിങ്ങ പയർ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കണം. വൃത്തിയാക്കി വെച്ച ചെമ്മീൻ ആവശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും ചെറുനാരങ്ങാ നീരും ചേർത്ത് വേവിച്ചെടുക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കണം. ഇതിലേക്ക് വെളുത്തുള്ളി ചതച്ചത് ഇട്ട് മൂപ്പിക്കുക.

വറ്റൽമുളക് ചതച്ചത് മൂപ്പിച്ചശേഷം സവാളയും പയറും അരിഞ്ഞത് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാം. ഇതിലേക്ക് ചെമ്മീൻ വേവിച്ചത് ചേർക്കാവുന്നതാണ്. വേവിച്ച വെള്ളവും ചേർക്കുന്നത് കൊണ്ട് തന്നെ വേറെ വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. പയർ വെന്തു കഴിഞ്ഞാൽ കറി റെഡി. തയ്യാറാക്കുന്നവിധം അറിയുന്നതിനായി വീഡിയോ കാണൂ.. തീർച്ചയായും ട്രൈ ചെയ്തു നോക്കണേ.. Video Credit : Annammachedathi Special

Comments are closed.