സൂര്യനെ ബ്രേക്ക് ഫാസ്റ്റാക്കുന്ന രസകരമായ വീഡിയോയുമായി ‘ടൊവിനോ’! സംഭവം കളർ ആയിട്ടുണ്ടെന്ന് ആരാധകർ…| Tovino Thomas Light Breakfast Goes Viral Malayalam
Tovino Thomas Light Breakfast Goes Viral Malayalam: മലയാളികളുടെ ഇഷ്ട നടൻ ടൊവിനോ തോമസ് വളരെ രസകരമായ സംഗതികളുമായി എന്നും പ്രേക്ഷക ഇഷ്ടം നേടിയെടുക്കുന്ന താരമാണ്. സ്ക്രീനിലെന്ന പോലെ സമൂഹ മാധ്യമങ്ങളിലും സജീവമായ താരം ഇപ്പോൾ പ്രേക്ഷകരുടെ മുന്നിലേക്ക് പങ്കുവെയ്ക്കുന്നത് സൂര്യനെ ബ്രേക്ക് ഫാസ്റ്റാക്കിയ വീഡിയോയാണ്. രസകരമായ വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത് ഇൻസ്റ്റഗ്രാം പേജിലാണ്. ഇപ്പോൾ രസകരമായ കമൻ്റുകളുമായി ഫോളോവേഴ്സും ഒപ്പം കൂടുകയാണ്.
കൗതുകമേറിയ ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ ടൊവിനോ പോസ്റ്റ് ചെയ്തത് ജനുവരി 15 നാണ്. താരം പങ്കുവെച്ചത് പ്രഭാത സൂര്യൻ കിഴക്ക് ചക്രവാളത്തിൽ നിന്നും ഉയർന്നു നിൽക്കുന്നതും അതിനെ ഇരു കയ്യും പോക്കറ്റിൽ തിരുകിയെത്തുന്ന ടൊവിനോ വായ്ക്കുള്ളിലാക്കി ആസ്വദിച്ച് ചവച്ച് അരച്ച് കഴിക്കുന്നതായി അഭിനയിക്കുന്ന വീഡിയോയാണ്. കൂടാതെ ലൈറ്റ് ബ്രേക്ക് ഫാസ്റ്റ് എന്നൊരു ക്യാപ്ഷനും ഒപ്പം നൽകിയിട്ടുണ്ട്. രസകരമായ കമൻ്റുകളാണ് ഇതിനു ഫാൻസ് പോസ്റ്റ് ചെയ്യുന്നത്.

‘വെറുതെയല്ല രാവിലെ തന്നെ നല്ല തണുപ്പ്’ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഡോക്ടർ ഫുഡ് ലൈറ്റാക്കാൻ പറഞ്ഞു അയ്നാണ്, അങ്ങനെ അതും മുണുങ്ങില്ലേ, ഡിന്നറിനു മൂൺ ഫ്രൈ ആവുമല്ലോ, അയ്യോ! ഞങ്ങൾ ഇരുട്ടിലായേ, എന്നൊക്കെ വിവിധ തരത്തിലുള്ള കമൻ്റുകളും നിറയുന്നുണ്ട്. ടോവിനോയുടെ വീഡിയോയ്ക്ക് എന്നത്തേയും പോലെ ലൈക്കും കമൻ്റും ഏറെ ലഭിക്കുന്നുണ്ട്. നിറയെ ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോൾ ടോവിനോ.
കരിയറിലെ ഏറ്റവു മുതൽ മുടക്കുള്ള ചിത്രമായ അജയൻ്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലാണ് താരം ഇപ്പോഴുള്ളത്. വലിയ താരനിരയിൽ ഒരുക്കുന്ന ചിത്രത്തിൽ ടോവിനെ സ്ക്രീനിലെത്തുന്നത് മൂന്നു കഥാപാത്രമായിട്ടാണ്. ജിതിന് ലാല് സംവിധാനം ചെയ്യുന്ന ചിത്രം 1900, 1950, 1990 എന്നീ കാലഘട്ടങ്ങളുടെ കഥയാണ് പറയുന്നത്. ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്നത് മണിയന്, കുഞ്ഞിക്കേളു, അജയന് എന്നിങ്ങനെ മൂന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ്.
Comments are closed.