എൻറെ ക്രൈം പാർട്ണറിന് പിറന്നാൾ ആശംസകൾ.. മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കത്തുമായി ടോവിനോ തോമസ്.!! tovino thomas

നടൻ ടോവിനോ തോമസിന്റെയും മകൾ ലിസയുടെയും ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ലിസയുടെ പിറന്നാൾ ദിനത്തിൽ ടോവിനോ തോമസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണിത്. ഇന്നലെയായിരുന്നു ലിസയുടെ പിറന്നാൾ. ആഴമുളള കായലിൽ മകൾക്കൊപ്പം മുങ്ങിക്കുളിക്കുന്ന വീഡിയോയാണ് ടോവിനോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ ക്യാപ്ഷനിൽ പാർട്ണർ ഇൻ ക്രൈം എന്നാണ് ടോവിനോ മകളെ വിശേഷിപ്പിച്ചിരിക്കുന്നത്.


ഒപ്പം മകൾക്ക് നന്ദി പറയുന്നുമുണ്ട്. ടോവിനോ പങ്കുവെച്ചിരിക്കുന്ന വീഡിയോയുടെ ക്യാപ്ഷൻ കത്തിന്റെ രൂപത്തിലാണുള്ളത്. അതിങ്ങനെയാണ്: ലിസ, എല്ലാ സാഹസികതകളിലും എന്നോടൊപ്പം പങ്കെടുക്കുന്നതിന് നന്ദി. അച്ഛൻ ചെയ്യുന്നതെല്ലാം ചെയ്യാൻ ആഗ്രഹിക്കുന്നത് കാണുമ്പോൾ മനസ്സു നിറയുകയാണ്. അച്ഛന് ചെയ്യാൻ കഴിയുന്നതിനേക്കാൾ കാര്യങ്ങൾ മോൾക്ക് ചെയ്യാൻ കഴിയും എന്നതാണ് എനിക്ക് പറയാനുള്ളത്. എല്ലാ സാഹസികതയ്ക്കും എന്നോടൊപ്പം നിൽക്കുന്നതിന് നന്ദി.

നിരവധി മികച്ച അവസരങ്ങൾ ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്ക് ലഭിച്ചിട്ടുണ്ട്. പക്ഷേ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട റോൾ എന്റെ മകളുടെ അച്ഛൻ ആയിരിക്കുക എന്നതാണ്. ഇപ്പോൾ നീ വിചാരിക്കുന്നത് ഈ ലോകത്തിലെ എല്ലാം സൂപ്പർ പവറുകളുമുള്ള സൂപ്പർഹീറോയാണ് അച്ഛൻ എന്നാണ്. എന്നാൽ അധികം വൈകാതെ അച്ഛനു സൂപ്പർ പവറുകൾ ഒന്നുമില്ലെന്ന് നീ മനസ്സിലാക്കും. ഈ ലോകത്തെ നിനക്ക് വളരാനുള്ള ഒരു മികച്ച സ്ഥലമാക്കാൻ എനിക്ക് സാധിക്കുമോ എന്നറിയില്ല.

പക്ഷേ ഞാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. എന്നാൽ ഈ ലോകത്ത് നീ ആത്മവിശ്വാസത്തോടെ വളരുമെന്നുറപ്പിക്കാൻ എനിക്ക് സാധിക്കും. ഈ ലോകത്ത് നീ ഭയമില്ലാതെ, സ്വതന്ത്രമായി കരുത്തോടെ വളരുമെന്ന് എനിക്കുറപ്പാണ്. അങ്ങനെ നിന്റെ സൂപ്പർഹീറോ നീ തന്നെ ആയിത്തീരും. ഇങ്ങനെയാണ് ടോവിനോയുടെ കത്ത് അവസാനിക്കുന്നത്. ടോവിനോയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് നിരവധി പേരാണ് ലിസയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്. ആരാധകർക്കൊപ്പം നിരവധി താരങ്ങളും ലിസ്യ്ക്ക് പിറന്നാളാശംസകൾ നേർന്നു.

Comments are closed.