നെറ്റ്ഫ്ലിക്സിലൂടെ എത്തി തെന്നിന്ത്യൊട്ടാകെ ഇടിച്ചിട്ട മിന്നൽ മുരളി; ചിത്രം പ്രദർശനത്തിന് എത്തി ഒരു വർഷം പിന്നിടുമ്പോൾ ടോവിനോയ്ക്ക് പങ്കുവയ്ക്കാനുള്ളത് ഇത്രമാത്രം….| Tovino Has To Share About Minnal Murali A Year After Release Malayalam

Tovino Has To Share About Minnal Murali A Year After Release Malayalam: ഗോദ എന്ന ചിത്രത്തിനു ശേഷം ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘മിന്നൽ മുരളി’. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളിക്ക് ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ് ലഭിച്ച വിവരം കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. മികച്ച സംവിധായകനുള്ള പുരസ്കാരത്തിനാണ് ബേസിൽ ജോസഫ് അർഹനായി മാറിയത്.

ഏഷ്യ- പസഫിക് മേഖലകളിലെ 16 രാജ്യങ്ങളിൽ നിന്നുള്ള സിനിമകളിൽ മിന്നൽ മുരളി ഈ നേട്ടം കരസ്ഥമാക്കിയത് എന്നും മലയാള സിനിമയ്ക്ക് അഭിമാനിക്കത്തക്ക തരത്തിലുള്ള ഒന്നാണ്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധ നേടിയ ചിത്രത്തിന് ഇന്ത്യയിലോട്ടാകെ വലിയ സ്വീകാര്യത തന്നെയായിരുന്നു ലഭിച്ചത്. നിരവധി അംഗീകാരങ്ങൾ ചിത്രത്തെ തേടി ഇതിനോടകം എത്തുകയും ചെയ്തു. നാലാമത് ഐഡബ്ല്യു എം ഡിജിറ്റൽ അവാർഡിലും ചിത്രം നൂറുമേനി തിളക്കത്തോടെ തന്നെ നിറഞ്ഞുനിന്നു.

പ്രാദേശിക ഭാഷയിലെ മികച്ച ഡിജിറ്റൽ ചിത്രത്തിനുള്ള ഏറ്റവും മികച്ച വിഎഫ് എക്സിനുള്ള പുരസ്കാരവും ചിത്രം നേടി. ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ നാമനിർദ്ദേശപത്രിയിൽ ചിത്രം ഇടം പിടിക്കുകയും ചെയ്തു. ഷൈമ അവാർഡിലും തിളക്കം ഒട്ടും മാറാതെ തന്നെ ചിത്രം തിളങ്ങുകയും ചെയ്തു.
മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ 5 ഭാഷകളിലായി ഒരേ സമയം മിന്നൽ മുരളി പ്രദർശിപ്പിച്ചപ്പോൾ കഴിഞ്ഞ

വർഷം ക്രിസ്മസ് റിലീസായി ആണ് ചിത്രം പുറത്തിറങ്ങിയത്. ആദ്യവാരം 11 രാജ്യങ്ങളിലെ ടോപ്പ് പത്ത് ലിസ്റ്റിലും ചിത്രം ഇടം പിടിച്ചിരുന്നു. ഇപ്പോൾ മിന്നൽ മുരളി പുറത്തിറങ്ങിയതിന്റെ ഒന്നാം വർഷം ആഘോഷിക്കുകയാണ് ചിത്രത്തിൻറെ നായകനായ ടോവിനോ തോമസ്. തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രം ഒരു വർഷം പിന്നിട്ടതിന്റെ സന്തോഷം താരം പങ്കുവെച്ചിരിക്കുന്നത്.

Rate this post

Comments are closed.