ഇപ്പോ തന്നെ രണ്ടാമത്തെ കുഞ്ഞിനെ കുറിച്ച് ആലോജിക്കണോ.? അച്ഛനമ്മമാരായതിന്റെ സന്തോഷം പങ്കുവെച്ച് ചന്ദ്രയും ടോഷ് കൃസ്റ്റിയും.!! Tosh And Chandra Shares Happiness Becoming Parents Malayalam

പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് ടോഷ് ക്രിസ്റ്റയും ചന്ദ്ര ലക്ഷ്മണനും. ഇരുവരും തങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ടോയ്സ് ക്രിസ്റ്റിയുടെ യൂട്യൂബ് ചാനൽ വളരെയധികം ജനശ്രദ്ധ നേടിയിരുന്നു.സ്വന്തം സുജാത എന്ന പരമ്പരയിലെ നായിക സുജാതയുടെ വേഷം കൈകാര്യം ചെയ്തിരുന്നത് ചന്ദ്ര ലക്ഷ്മണനായിരുന്നു. പ്രഗ്നന്റ് ആയി ഒമ്പതുമാസത്തോളം ഷൂട്ടിംഗ് മേഖലയിൽ സജീവമായിരുന്നു ചന്ദ്ര. സ്വന്തം സുജാതയിലെ എല്ലാവരും ചേർന്ന് ചന്ദ്രയ്ക്ക് ഒരു വിട പറയൽ ചടങ്ങ് ഒരുക്കിയിരുന്നു.

പ്രസവാവധിക്കായി സീരിയലിൽ നിന്നും വിട്ടുനിൽക്കുന്നതിനെ തുടർന്നാണ് ഇത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായിരുന്നു. സ്വന്തം സുജാതയിലെ തന്നെ മറ്റൊരു വേഷം ചെയ്യുന്നത് ഭർത്താവ് ടോഷ് ക്രിസ്റ്റി ആണ്.ഗർഭകാലം മുതലുള്ള എല്ലാ ചിത്രങ്ങളും ആരാധകർക്കായി താരങ്ങൾ പങ്കുവെച്ചിരുന്നു.; സ്വന്തം സുജാത എന്ന പരമ്പരയിൽ നിന്നും കുറച്ചുനാളത്തേക്ക് വിട്ടുനിൽക്കുന്നു. അച്ഛൻ അമ്മമാർ ആകാൻ ഒരുങ്ങി താരദമ്പതിമാരായ ടോഷും ചന്ദ്ര ലക്ഷ്മണനും. ഇപ്പോഴിതാ മറ്റൊരു വീഡിയോ

ആണ് ടോഷ് തന്റെ ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചന്ദ്രയും ടോഷും അച്ഛനമ്മമാരായിരിക്കുകയാണ്. ഈ വിവരം മുൻപ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ ചന്ദ്രയെയും കുഞ്ഞിനെയും ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന ചടങ്ങിന്റെ വീഡിയോയാണ് ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിനെയും ചന്ദ്രയെയും സ്വീകരിക്കാൻ വീട് മനോഹരമായി എല്ലാവരും ചേർന്ന് അലങ്കരിച്ചിരിക്കുന്നു.

ഇരുവർക്കും ഒരു ആൺകുഞ്ഞാണ് പിറന്നിരിക്കുന്നത്.ആശുപത്രിയിലെ ജീവനക്കാർക്ക് എല്ലാവരോടും യാത്ര പറയുന്നതും വാഹനത്തിൽ വീട്ടിലേക്ക് വരുന്നതും വീട്ടിലെ സർപ്രൈസുകൾ കണ്ട് ചന്ദ്ര സന്തോഷിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം.”welcome our life line “എന്ന അടിക്കുറിപ്പ് ആണ് യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ ആശംസകൾ അറിയിച്ചിരിക്കുന്നത്.

Comments are closed.