തക്കാളി Fridge ൽ വെച്ചാലും ചീത്തയാവുന്നുണ്ടോ.. എങ്കിൽ ഇങ്ങനെ ചെയ്‌തു നോക്കൂ, 3 മാസം വരെ ചീത്തയാവില്ല.!! Tomato Storing Tip

ഇന്നത്തെ കാലത്ത് വിഷമില്ലാത്ത പച്ചക്കറി ലഭ്യമാകുക അസാധ്യമായ ഒരു കാര്യം തന്നെയാണ്. ലാഭത്തിനായി വിപണിയിൽ എത്തുന്ന ഒട്ടുമിക്ക പച്ചക്കറികളും വിഷം അടിച്ചെത്തുന്നവയാണ്. വിഷരഹിതമായ പച്ചക്കറി നമുക്ക് ലഭിക്കണം എന്നുണ്ടെങ്കിൽ വീട്ടിൽ തന്നെ കൃഷി ചെയ്യേണ്ട അവസ്ഥയാണുള്ളത്. ഇത്തരത്തിൽ മരുന്നടിച്ച തക്കാളികൾ ഒട്ടും തന്നെ കേടുകൂടാതെ ദിവസങ്ങൾ

ഇരിക്കുമെങ്കിലും ഇവ ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തിന് ദോഷമാണ്. വിഷമടിക്കാത്ത ഫ്രഷ് ആയ പച്ചക്കറികൾ എവിടെ കണ്ടാലും നമ്മൾ കൂടുതൽ വാങ്ങി സൂക്ഷിക്കാറുണ്ട്. നമ്മുടെ നിത്യോപയോഗ പച്ചക്കറികളിൽ ഒഴിവാക്കുവാൻ സാധിക്കാത്ത ഒന്നാണല്ലോ തക്കാളി. തക്കാളി വീട്ടിൽ വാങ്ങുമ്പോൾ ഫ്രിഎഡ്ജിൽ വെക്കുകയാണെങ്കിൽ പോലും ചീത്തയാകാറുണ്ട്. എന്നാൽ തക്കാളി ചീത്തയാകാതെ മൂന്ന് മാസം വരെ

സൂക്ഷിക്കുവാനുള്ള ഒരു കിടിലൻ ടിപ്പ് പരിചയപ്പെട്ടാലോ.. ഇതിനായി മാർക്കറ്റിൽ നിന്നും വാങ്ങിയ തക്കാളി നല്ലതുപോലെ കഴുകി തുണി ഉപയോഗിച്ച് തുടച്ചു വെള്ളത്തിന്റെ അംശം കളയുക. ഒരു ന്യൂസ് പേപ്പർ എടുത്ത് ഓരോ തക്കാളിയായി പൊതിയുക. ഇത് ഒരു പ്ലാസ്റ്റിക് കവറിലോ ടിഫ്ഫിൻ ബോക്സിലോ മൂടി ഫ്രിഡ്ജിൽ വെജിറ്റബിൾ വെക്കുന്ന ഭാഗത്ത് വെക്കുകയാണെങ്കിൽ രണ്ടു മാസം കഴിഞ്ഞാലും തക്കാളി കേടാകില്ല.

തീർച്ചയായും ട്രൈ ചെയ്യൂ.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.