Toilet cleaning tips using papaya leaf : എല്ലാ വീടുകളിലും ക്ലീനിങ് നടത്തുമ്പോൾ ഏറ്റവും തലവേദന പിടിച്ച ഭാഗമാണ് ബാത്റൂം. കാരണം സ്ഥിരമായി വെള്ളം ഉപയോഗിക്കുന്നതു കൊണ്ടുതന്നെ അത്തരം ഭാഗങ്ങളിൽ കറകളും മറ്റും പിടിച്ച് അത് കഴുകി കളയാൻ വളരെയധികം ബുദ്ധിമുട്ടാണ്. വീട് ക്ലീൻ ചെയ്യുമ്പോൾ ഏറ്റവും അധിക സമയം ആവശ്യമായി വരുന്ന ഒരു ഭാഗമാണ് ബാത്റൂം. പ്രത്യേകിച്ച് ബാത്റൂമിലെ വാഷ്ബേസിനുകൾ, ക്ലോസെറ്റ്, വാൾ ടൈലുകൾ എന്നിവിടങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന കടുത്ത കറകൾ കളയുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ വാങ്ങി ഉപയോഗിച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. പലപ്പോഴും ഇത്തരത്തിലുള്ള ലിക്വിഡ് വാങ്ങുന്നത് വഴി നമ്മുടെ പണം പോവുക എന്നല്ലാതെ വേറെ
ഗുണങ്ങളൊന്നും തന്നെ ഉണ്ടാവുകയും ചെയ്യാറില്ല.. ഇത്തരത്തിലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് മൂലം പലപ്പോഴും അത് മറ്റൊരു കറയായി പറ്റിപ്പിടിച്ച് ഇരിക്കാനും സാധ്യത കൂടുതലാണ്. അത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള ചേരുവകളും, പപ്പായ ഇലയും ഉപയോഗപ്പെടുത്തി എങ്ങിനെ ഒരു സൊലൂഷൻ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. എന്നാൽ വീട്ടിലുള്ള ചില സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ബാത്റൂം എങ്ങനെ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളം എടുക്കുക. അതിലേക്ക് ഒരു വലിയ പപ്പായയുടെ ഇല ചെറിയ കഷണങ്ങളായി മുറിച്ചിടുക. ശേഷം രണ്ട് നാരങ്ങയും ചെറുതായി മുറിച്ച്
അതോടൊപ്പം ചേർത്ത് കൊടുക്കുക. ഈയൊരു വെള്ളം അടുപ്പത്ത് വെച്ച് നല്ല രീതിയിൽ തിളപ്പിച്ച് പകുതിയാക്കി എടുക്കണം. ശേഷം സ്റ്റവ് ഓഫ് ചെയ്ത് വെള്ളത്തിന്റെ ചൂട് ഒന്ന് മാറി തുടങ്ങുമ്പോൾ അത് മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുത്ത് ഒഴിക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ ബേക്കിംഗ് സോഡയും, ഒരു സാഷെ ഷാംപൂവും പൊട്ടിച്ചൊഴിക്കുക. ഈയൊരു ലിക്വിഡ് സ്പ്രേ ബോട്ടിലിൽ ആക്കി വെക്കുക. അതല്ല ഇൻസ്റ്റന്റ് ആയി ക്ലീൻ ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഈ ലിക്വിഡ് ക്ലീൻ ചെയ്യേണ്ട ഭാഗങ്ങളിൽ എല്ലാം ഒഴിച്ചു കൊടുക്കുക. അല്പനേരം റസ്റ്റ് ചെയ്യാനായി ഇടുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ലിക്വിഡ് ഒഴിച്ച ഇടങ്ങളിലെല്ലാം ഒന്ന് ഉരച്ചു കൊടുത്താൽ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാനായി
സാധിക്കും. ലിക്വിഡിൽ നിന്നുണ്ടാകുന്ന കറകളും മറ്റും പോകാനായി അവസാനം പച്ചവെള്ളം ഒഴിച്ച് ക്ലീൻ ചെയ്തെടുത്താൽ മതിയാകും. ഈയൊരു രീതിയിലൂടെ വളരെ എളുപ്പത്തിൽ തന്നെ ബാത്റൂമുകൾ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഇനി മുതൽ നിങ്ങളുടെ വീട്ടിലെ ബാത്രൂം ഒട്ടും തന്നെ വൃത്തികേടായി കിടക്കുകയില്ല.. ഈ ഒരു രീതി പരീക്ഷിച്ചു നോക്കിയാൽ മാത്രം മതി. തീർച്ചയായും ഈ ഒരു മാർഗം നിങ്ങളും വീടുകളിൽ ട്രൈ ചെയ്തു നോക്കണേ.. ഇത് കൂടാതെ ഉപയോഗ പ്രദമായ പല ടിപ്പുകളും നിങ്ങൾക്കായി ഇവിടെ പരിചയപ്പെടുത്തി തരുന്നുണ്ട്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. ഈ വീഡിയോ ഇഷ്ടമാവുകയാണെങ്കിൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ.. Video Credit : NNR Kitchen