ചക്കക്കുരു വർഷങ്ങളോളം സൂക്ഷിക്കാം.. ഇങ്ങനെ ചെയ്യൂ, ചക്കക്കുരു അടുത്ത ചക്ക സീസൺ വരെ കേടാകാതെ സൂക്ഷിക്കാം.!! to store jackfruit seed

“ചക്കക്കുരു വർഷങ്ങളോളം സൂക്ഷിക്കാം.. ഇങ്ങനെ ചെയ്യൂ, ചക്കക്കുരു അടുത്ത ചക്ക സീസൺ വരെ കേടാകാതെ സൂക്ഷിക്കാം” സീസണൽ ആയി മാത്രം ലഭിക്കുന്ന ഒരു വിഭവമാണല്ലോ ചക്ക. അതുകൊണ്ട് തന്നെ ചക്ക കഴിക്കുവാൻ എല്ലാവര്ക്കും ഏറെ താല്പര്യ ആയിരിക്കും. ചക്ക മാത്രമല്ല ചക്കക്കുരുവും ഒരു ഭക്ഷ്യവിഭവം തന്നെയാണ്. ഇത് ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങളും നിരവധി..

ധാരാളം വിറ്റാമിനുകളും ചക്കകുരുവിൽ അടങ്ങിയിട്ടുണ്ട്. യഥാർത്ഥത്തിൽ കേരളത്തിൽ നിന്നും പുറത്തേക്ക് പോയാലാണ് ഇതിനുള്ള വില നമുക്ക് മനസിലാകുന്നത്. ചക്കക്കുരു കാലങ്ങളോളം സൂക്ഷിക്കുന്നത് എങ്ങനെ എന്ന് നമുക്ക് മനസിലാക്കാം. ചക്കക്കുരു സൂക്ഷിക്കുന്നതിനായി നല്ല മൂത്ത ചക്കയുടെ കുരുവാണ് ആവശ്യമായത്. പച്ചച്ചക്കയുടെ കുരു കൂടുതൽ കാലം സൂക്ഷിക്കുവാൻ പ്രയാസമായിരിക്കും.

അതുപോലെ കുറെ നാൾ സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള ചക്കക്കുരു എടുക്കുമ്പോൾ വെട്ടു കൊണ്ടതോ തൊലി ഇളകിയതോ ആയ കുരു എടുക്കാതെ നല്ല ചക്കക്കുരു മാത്രം നോക്കി തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക. കൂടാതെ ചക്കക്കുരു വെയിലത്ത് ഉണക്കുകയും ചെയ്യരുത്. ഒരു ന്യൂസ് പേപ്പറോ തുണിയോ ഇട്ട് റൂമിൽ ഇട്ടുവേണം വെള്ളം കളഞ്ഞ് ഉണക്കിയെടുക്കുക. ഇത് ഒരു പോളിത്തീൻ കവറിലാക്കി സൂക്ഷിക്കാം.

ചക്കക്കുരു സൂക്ഷിക്കേണ്ട വിധത്തെ കുറിച്ച് കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. കൂടുതൽ വിഷമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mini’s LifeStyle എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.