എത്ര കടുത്ത കറയും കളയാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു കിടിലൻ ട്രിക്ക്.. എത്ര പഴക്കംചെന്ന വലിയ കറകളും വെറും രണ്ടുമിനിറ്റിൽ ഈസിയായിട്ട് ഇളക്കി കളയാം.!! To Remove Stain Easy Cleaning Tips Malayalam

To Remove Stain Easy Cleaning Tips Malayalam : സാധാരണയായി മിക്ക വീട്ടമ്മമാരും നേരിടുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും കടുത്ത കറകൾ നീക്കം ചെയ്യുക എന്നത്. വസ്ത്രങ്ങളിലെ കറകൾ ആണെങ്കിൽ സോപ്പിട്ട് കളയാൻ ശ്രമിക്കാവുന്നതാണ്. അതേസമയം ഭിത്തിയിലും മറ്റും പറ്റി പിടിച്ച കടുത്ത കറകളോ അല്ലെങ്കിൽ കുട്ടികൾ വരച്ച പാടുകളോ കളയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഭിത്തിയിൽ ഉള്ള എത്ര കടുത്ത കറകളും, ചളിപിടിച്ച സ്വിച്ച്

ബോർഡുമെല്ലാം വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാനായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു ട്രിക്ക് മനസിലാക്കാം. സാധാരണയായി ക്രയോൺസ് അല്ലെങ്കിൽ പെൻസിൽ ഉപയോഗിച്ച് കുട്ടികൾ ചുമരിൽ വരച്ചത് എന്ത് ചെയ്താലും കളയാൻ സാധിക്കാറില്ല. ഇത്തരം സാഹചര്യങ്ങളിൽ ചെയ്യാവുന്ന ഒരു കാര്യമാണ് ഇനി പറയുന്നത്. അതിനായി ഒരു ബൗളിൽ അല്പം ടൂത്ത് പേസ്റ്റ്, ഒരു നാരങ്ങയുടെ നീര്, അല്പം വിം സൊലൂഷൻ എന്നിവ മിക്സ് ചെയ്ത് എടുക്കുക.

To Remove Stain Easy Cleaning Tips Malayalam

ഈയൊരു മിശ്രിതം മിക്സ് ചെയ്ത് എടുക്കുമ്പോൾ പതളകൾ വരുന്നത് കാണാനായി സാധിക്കും. ഇങ്ങനെ കാണുമ്പോൾ ഒരു പഴക്കമില്ലാത്ത ടൂത്ത് ബ്രഷ് ഉപയോഗിച്ച് തയ്യാറാക്കി വെച്ച ലായനി ഭിത്തിയിൽ വരച്ച ഭാഗങ്ങളിൽ പതുക്കെ അപ്ലൈ ചെയ്ത് സ്ക്രബ്ബ് ചെയ്ത് നൽകുക. ശേഷം ഒരു ഉണങ്ങിയ തുണി ഉപയോഗിച്ച് അവിടെയുള്ള ലായനി മുഴുവനായും വലിച്ചെടുക്കാവുന്നതാണ്. ഇപ്പോൾ ഭിത്തിയിലെ കറ മുഴുവനായും പോയതായി കാണാൻ സാധിക്കും.

ഇതേ രീതിയിൽ തന്നെ കറപിടിച്ചു കിടക്കുന്ന സ്വിച്ച് ബോർഡുകളും വൃത്തിയാക്കാം. നേരത്തെ തയ്യാറാക്കി വെച്ച ലായനി ഒരു ബ്രഷ് ഉപയോഗിച്ച് സ്വിച്ച് ബോർഡിന് ചുറ്റും നല്ലതു പോലെ തേച്ചുപിടിപ്പിക്കുക. ശേഷം ഒരു ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ചെടുക്കുമ്പോൾ സ്വിച്ച് ബോർഡിലെ കറയെല്ലാം പോയതായി കാണാൻ സാധിക്കും. സ്ഥിരമായി ഉപയോഗിക്കുന്ന ഷൂവിൽ നിന്നുള്ള ദുർഗന്ധം ഇല്ലാതാക്കാനായി അതിനകത്ത് അല്പം ബേക്കിംഗ് സോഡ ഇട്ട് തട്ടിക്കളയാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.

Rate this post

Comments are closed.