ചൂട് കുറയ്ക്കാൻ വീട്ടിൽ ചെയ്യാം ഈ കിടിലൻ വിദ്യ.!! റൂമിലെ ചൂട് കുറയ്ക്കാം കുറഞ്ഞ ചെലവിൽ.. സ്ക്വയർഫീറ്റിന് മൂന്ന് രൂപ മാത്രം.!! To reduce the heat in the room Malayalam

To reduce the heat in the room Malayalam : വേനൽക്കാലത്ത് റൂം ചൂടായി കിടന്നുറങ്ങാൻ പറ്റാത്തത് മിക്ക വീടുകളിലെയും അവസ്ഥയായിരിക്കും. സാധാരണക്കാരായ ആളുകൾക്ക് ഉയർന്ന വില കൊടുത്ത് ഏ സി വാങ്ങിച്ചു വയ്ക്കുക എന്നതും പ്രായോഗികമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ ചിലവിൽ റൂം തണുപ്പിക്കാനായി പരീക്ഷിക്കാവുന്ന ഒരു കിടിലൻ വിദ്യ അറിഞ്ഞിരിക്കാം.

അതായത് റൂഫിന് മുകളിൽ ഒരു പ്രത്യേക ഹീറ്റ് റെസിസ്റ്റന്റ് കോട്ട് അടിക്കുന്ന രീതിയാണ് അതിനായി ഉപയോഗപ്പെടുത്തുന്നത്. ഇതുതന്നെ പ്രീമിയം ബ്രാൻഡിൽ ഉള്ളതും നോർമൽ റേഞ്ചിൽ ഉള്ളതും വിപണിയിൽ ലഭ്യമാണ്. നോർമൽ റേഞ്ച് തിരഞ്ഞെടുക്കുമ്പോൾ വളരെ കുറഞ്ഞ ചിലവിൽ ചെയ്തെടുക്കാം എന്നതാണ് മെച്ചം. ഈയൊരു കോട്ടിംഗ് റൂഫിനു മുകളിൽ അപ്ലൈ ചെയ്യുന്നതിന് മുൻപായി ഒരു കോട്ട് പ്രൈമർ അടിക്കേണ്ടതുണ്ട്.

ഏത് ബ്രാൻഡ് പ്രൈമർ വേണമെങ്കിലും അതിനായി ഉപയോഗിക്കാവുന്നതാണ്. അതുപോലെ ഈയൊരു കോട്ടിംഗ് അപ്ലൈ ചെയ്യുന്ന ടെറസിന്റെ മുകൾഭാഗം നല്ലതു പോലെ അടിച്ചു ക്ലീൻ ചെയ്ത ശേഷം മാത്രമാണ് കോട്ടിങ്ങും പ്രൈമറും നൽകാൻ പാടുകയുള്ളൂ. പ്രൈമറിന് ഏകദേശം മൂന്ന് ലിറ്ററിന് ആയിരം രൂപയുടെ അടുത്താണ് വില നൽകേണ്ടി വരുന്നത്.പ്രൈമർ വേഗത്തിൽ അടച്ചു തീർക്കാനായി ഒരു റോളർ ഉപയോഗിക്കുന്നതാണ് നല്ലത്.

അതിനുശേഷമാണ് ഹീറ്റ് റെസിസ്റ്റന്റ് കോട്ടിംഗ് നൽകുന്നത്.ഇത് അപ്ലൈ ചെയ്യുന്നതിനു മുമ്പായി ഒരു പാത്രത്തിലേക്ക് ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യണം. ഡയല്യൂട്ട് ചെയ്യാതെ തന്നെ ഒരു റോളർ ഉപയോഗിച്ച് ഇത് നേരിട്ട് റൂഫിലേക്ക് അപ്ലൈ ചെയ്തു നൽകാവുന്നതാണ്. 6000 രൂപ മുതലുള്ള ഹിറ്റ് റെസിസ്റ്റന്റ് കോട്ടിങ്ങുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.ഇവയിൽ തന്നെ വ്യത്യസ്ത ബ്രാൻഡുകൾ ആവശ്യാനുസരണം തിരഞ്ഞെടുക്കുകയും ചെയ്യാം.ഹോട്ട് റെസിസ്റ്റന്റ് കോട്ടിങ്ങിന്റെ ഉപയോഗ രീതി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : SAKALAM

Rate this post

Comments are closed.