മാങ്ങാ കാലങ്ങളോളം കേടുകൂടാതെ സൂക്ഷിക്കണോ. എങ്കിൽ ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ.!! To Preserve Raw Mango for Long Time Malayalam
To Preserve Raw Mango for Long Time Malayalam : മാമ്പഴം ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. എന്നാൽ അതിൻറെ സീസൺ കഴിയുമ്പോൾ പിന്നീട് മാമ്പഴം കിട്ടിയില്ലല്ലോ എന്ന് ഓർത്ത് വിഷമിക്കുന്നവരായിരിക്കും നമ്മളിൽ അധികവും പേർ. അതുകൊണ്ടു തന്നെ മാർക്കറ്റിൽ നിന്ന് കിട്ടുന്ന മാങ്ങ എന്തു വില കൊടുത്തും വാങ്ങുവാനും അത് അച്ചാറിടാനും മറ്റും ഇഷ്ടപ്പെടുകയും മുന്നിൽ നിൽക്കുകയും ചെയ്യാറുണ്ട് നമ്മൾ. ഈ സാഹചര്യത്തിൽ വീട്ടിൽ തന്നെ ഉണ്ടാകുന്ന
നാടൻ മാങ്ങ എങ്ങനെ സീസൺ കഴിഞ്ഞാലും ഗുണവും രുചിയും യാതൊന്നും നഷ്ടപ്പെടാതെ വീട്ടിൽ സൂക്ഷിക്കാം എന്നാണ് ഇന്ന് പറയാൻ പോകുന്നത്. അതിനായി ആവശ്യമുള്ളത് നല്ല പച്ചമാങ്ങ ആണ്. ഇത് നന്നായി കഴുകി വൃത്തിയായി ചെറിയ കഷണങ്ങൾ ആയി നീളത്തിലോ ചെറിയ കഷ്ണങ്ങളായോ അരിഞ്ഞെടുക്കുക. ഈ സമയം ഒരു പാത്രത്തിലേക്ക് മാങ്ങ മുങ്ങി കിടക്കുവാൻ ആവശ്യമായ വെള്ളം എടുക്കുക.

ശേഷം അതിലേക്ക് രണ്ട് സ്പൂൺ പഞ്ചസാര നന്നായി ഇളക്കി ചേർക്കാം. ശേഷം ഇതിലേക്ക് 2 ടീസ്പൂൺ വിനാഗിരി ഒഴിച്ചു കൊടുക്കാവുന്നതാണ്. നമ്മൾ എടുക്കുന്ന മാങ്ങയുടെ അളവിനു വേണം പഞ്ചസാരയും വിനാഗിരിയും വെള്ളവും എടുക്കേണ്ടത്. ഇതിലേക്ക് പൂളി വച്ചിരിക്കുന്ന മാങ്ങ ഇട്ടു കൊടുക്കാവുന്നതാണ്. വിനാഗിരിയും പഞ്ചസാരയും ചേർത്തിരിക്കുന്നതിനാൽ മാങ്ങ പിന്നീട് എടുക്കുമ്പോൾ അതിന് രുചി വ്യത്യാസം ഒന്നും തന്നെ ഉണ്ടാകില്ല.
സാധാരണയായി പുതിയതായി വാങ്ങുന്ന മാങ്ങയുടെ രുചി തന്നെയാകും ഇതിന് ഉണ്ടാവുക. ഇനി പഞ്ചസാരയും വിനാഗിരിയും ചേർത്ത വെള്ളത്തിൽ മുക്കിവെച്ച മാങ്ങ അതിന്റെ വെള്ളമയം പോകുന്നതിനായി വീഡിയോയിൽ പറഞ്ഞിരിക്കുന്ന പോലെ ഒരു ടവൽ ഉപയോഗിച്ച് തുടച്ചെടുക്കാം. അതിന് ശേഷം എന്താണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ നിന്ന് കാണാം. വിശദമായി ഇതിനെക്കുറിച്ച് വീഡിയോയിൽ പറയുന്നുണ്ട്. Video Credit : BeQuick Recipes
Comments are closed.