ഇഡലി മാവ് സോപ്പ് പത പോലെ പതഞ്ഞ് പൊങ്ങാൻ ഇങ്ങനെ ചെയ്താൽ മതി.. പഞ്ഞി പോലെ സോഫ്റ്റ് ഇഡലി.!! To Make soft Idli Malayalam

To Make soft Idli Malayalam : എന്തൊക്കെ ചെയ്തിട്ടും നിങ്ങളുടെ ഇഡലി സോഫ്റ്റ്‌ ആവുന്നില്ലേ. ഈ രീതിയിൽ ചെയ്താൽ ഉറപ്പായിട്ടും ശരിയാവും. അതിനായി ആദ്യം ആവശ്യത്തിന് അരിയെടുത്തു 4-5 തവണ നന്നായി കഴുകിയതിനു ശേഷം വെള്ളത്തിൽ കുതിരാൻ വെക്കുക. ശേഷം ഉഴുന്നെടുക്കുക. എത്ര അരിയെടുത്തോ അതിന്റെ നേർ പകുതി അളവിൽ വേണം ഉഴുന്നെടുക്കാൻ.

ഉഴുന്ന് ഒരുപാട് കഴുകേണ്ട ആവശ്യമില്ല. ഒരുപാട് കഴുകിയാൽ അതിലെ സ്റ്റാർച്ച് നഷ്ടപ്പെടും. ഉഴുന്ന് കുതിരാൻ വെക്കുമ്പോൾ കുറച്ചധികം വെള്ളത്തിൽ ഫ്രിഡ്ജിൽ വെക്കാൻ ശ്രദ്ധിക്കുക. 8 മണിക്കൂർ കഴിഞ്ഞതിനു ശേഷം ഇവ രണ്ടും മിക്സിയിൽ അരച്ചെടുക്കണം. അരി അരക്കുമ്പോൾ അതിൽ 3 ടേബിൾസ്പൂൺ ഫ്രിഡ്ജിൽ വച്ച ചോറ് ചേർക്കുക. ഉഴുന്ന് അരക്കാൻ ഉഴുന്ന് കുതിരാൻ വെച്ച വെള്ളം തന്നെ ഉപയോഗിക്കണം.

ഈ രണ്ടു മിശ്രിതവും നന്നായി യോജിപ്പിച്ച് കുറച്ചു ഉപ്പും ചേർത്ത് 10 മണിക്കൂർ അടുപ്പിന്റെ അടുത്തായിട്ട് മാവ് പൊന്തി വരാൻ വെക്കുക. പൊന്തിവന്ന മാവ് ചെറുതായി ഒന്നുകൂടെ മിക്സ്‌ ചെയ്ത് കുക്ക് ചെയ്യാം. കുക്ക് ചെയ്യുമ്പോൾ ഇഡലി തട്ടിൽ വെളിച്ചെണ്ണ തേച്ചാൽ ഇഡലി വേഗം ഇളക്കിയെടുക്കാം. തട്ട് നന്നായി ചൂടായതിനു ശേഷം മാത്രം മാവൊഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

അപ്പോൾ നിങ്ങൾക്കും ഉണ്ടാക്കാം സോഫ്റ്റ്‌ ഇഡലി. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. Video credit : Sreejas foods

Rate this post

Comments are closed.