ഇഡ്ഡലിക്ക് മാവ് അരക്കുമ്പോൾ ഈ സാധനം ചേർത്താൽ ഇഡ്ഡലി പഞ്ഞിക്കെട്ട് പോലെ സോഫ്റ്റ്‌ ആവും.!!

എല്ലാവര്ക്കും ഒരുപാട് ഇഷ്ടമുള്ള ഒരു ബ്രേക്ഫാസ്റ്റ് വിഭവമാണ് ഇഡലി. ആഴ്ചയിൽ ഒരു ദിവസം എങ്കിലും വീടുകളിൽ ഇഡലി ബ്രേക്ഫാസ്റ്റ് ആയി തയ്യാറാക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. എല്ലാവര്ക്കും ഇഷ്ടമുള്ളതും ആവിയിൽ വേവിക്കുന്നതുകൊണ്ട് തന്നെ ഏറെ ഹെൽത്തിയായതുമായ ഈ വിഭവം കുഞ്ഞുങ്ങൾക്ക് ആണെങ്കിലും മുതിർന്നവർക്കാണെങ്കിലും ഏറെ പ്രിയപ്പെട്ടതായിരിക്കും.

എത്ര തന്നെ പ്രിയപ്പെട്ട ഒന്നാണ് ഇഡലി എന്ന് പറഞ്ഞാലും മാവ് ശരിയായ രീതിയിൽ പുളിച്ചു പൊന്താതെ തയ്യാറാക്കുന്ന ഇഡലി ഒട്ടും തന്നെ സോഫ്റ്റ് ആവുകയും ഇല്ല ടേസ്റ്റും ഉണ്ടായിരിക്കുകയില്ല. എന്നാൽ നല്ല സോഫ്റ്റ് ആൻഡ് ടേസ്റ്റി ആയാ ഇഡലി തയ്യാറാക്കുന്നതിന് ചില സൂത്രങ്ങൾ ഉണ്ട്. അവ ഏതെല്ലാമെന്ന് നമുക്കിവിടെ പരിചയപ്പെടാം. മുക്കാൽ കപ്പ് ഉഴുന്ന് ആണ് വെള്ളത്തിൽ കുതിർത്തെടുക്കുക. മുക്കാൽ കപ്പ് ഉഴുന്നിന് 2 കപ്പ് പച്ചരി എന്ന അനുപാതത്തിൽ നമുക്ക് എടുക്കാം.

ഇവ നല്ലതുപോലെ കഴുകിയെടുത്ത് അരച്ചെടുക്കാം. ഉഴുന്നും അരിയും ഒരുമിച്ചിടാതെ വേറെ വേറെ ആയി അരച്ചെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് മയം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു.ശേഷം അതേ ജാറിൽ പച്ചരിയും അരച്ചെടുക്കാം. പച്ചരി അരയ്ക്കുമ്പോൾ നാലോ അഞ്ചോ ഐസ് ക്യൂബ് ഇട്ടുകൊടുത്ത് അരയ്ക്കുന്നത് വളരെയധികം നല്ലതാണ്. ഇത് മിക്സിയുടെ ജാറ് ചൂടാകുന്നത് തടയാനും നന്നായി ഇഡലി മൃദു ആയി കിട്ടുന്നതിനു സഹായിക്കുന്നു.

കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.