പത്തിരിക്കും ഇഡിയപ്പത്തിനുമുള്ള പൊടി ഇനി മില്ലിൽ പൊടിക്കണ്ട.. എത്ര കിലോ അരിയും ഒരു മിനുട്ടിൽ വീട്ടിൽ പൊടിക്കാം.!! To Make Pathiri Idiyappam flour Malayalam

To Make Pathiri Idiyappam flour Malayalam : നോമ്പ് കാലമായാൽ പത്തിരിക്കും ഇടിയപ്പത്തിനുമൊക്കെയുള്ള പൊടി നേരത്തെ തന്നെ നമ്മുടെ വീട്ടിലെ ഉമ്മമാർ ഉണക്കി പൊടിച്ച് വെക്കാറാണ് പതിവ്. ഇനി അഥവാ നിങ്ങളുടെ സമയക്കുറവു മൂലം നിങ്ങൾക്ക് അരി നേരത്തെ കാലത്തെ ഉണക്കി മില്ലിൽ കൊണ്ട് പോയി പൊടിക്കാൻ പറ്റാത്ത സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടോ? എങ്കിൽ ഇനി നിങ്ങൾ പൊടി മില്ലിൽ പൊടിക്കണ്ട

എത്ര കിലോ അരിയും നിങ്ങൾക്ക് വീട്ടിൽ പൊടിക്കാം. അത് എങ്ങനെയാണെന്ന് നോക്കാം. ഇവിടെ നമ്മൾ ഒരു കിലോ പച്ചരിയാണ് പൊടിക്കാനായി എടുക്കുന്നത്. ആദ്യം തന്നെ ഈ അരി നന്നായിട്ട് കഴുകിയെടുക്കണം. നല്ല പോലെ രണ്ടോ മൂന്നോ തവണ കഴുകിയെടുത്ത അരി വെള്ളം വാരാനായി ഒരു അരിപ്പക്കൊട്ടയിലോ മറ്റോ ഊറ്റി വെക്കുക. ശേഷം തുണിയോ മറ്റോ വിരിച്ച് വെയിലത്ത് ഉണക്കാനിടുക.

അരി വെയിലത്ത് പെട്ടെന്ന് ഉണങ്ങിക്കിട്ടാൻ ഒരു സൂത്രമുണ്ട്. എന്താണെന്നാൽ അരി ഉണക്കാൻ സമയത്ത് പെട്ടെന്ന് കഴുകി വെയിലത്തിടുക. മറിച്ച് അരി വെള്ളത്തിൽ ഇട്ട് വക്കുകയോ അത് പൊതിരുകയോ ചെയ്താൽ ഉണങ്ങാനും സമയമെടുക്കും. അരിയുടെ മുകളിലും ഒരു തുണി വിരിക്കുക. അരിക്ക് വെയിലിന്റെ ചുവ വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

ഇനി വറുക്കാതെ മില്ലിൽ പൊടിക്കാതെ എങ്ങനെ ഈ അരി കൊണ്ട് എങ്ങനെ നല്ല പൊള്ളുന്ന പത്തിരി ഉണ്ടാക്കാം എന്ന് നോക്കാം. രുചിയുടെ കാര്യത്തിലാണെങ്കിൽ നമ്മൾ മില്ലിൽ പിടിച്ചെടുക്കുന്ന പൊടികൊണ്ട് ഉണ്ടാക്കുന്ന പത്തിരിയെക്കാളും കിടിലമാണിത്. മില്ലിൽ പൊടിച്ച പൊടിയെ വെല്ലുന്ന ഈ അരിപ്പൊടി പൊടിച്ചെടുക്കുന്നത് എങ്ങനെയാണെന്നറിയാൻ വേഗം പോയി വീഡിയോ കണ്ടോളൂ…

Rate this post

Comments are closed.