പാൽപ്പാട വീട്ടിലുണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ, എളുപ്പത്തിൽ ഉണ്ടാക്കാം നാടൻ വെണ്ണയും നെയ്യും.!! To make Butter and Ghee at home

ഭക്ഷണം ഉണ്ടാക്കുമ്പോൾ നെയ് ഉപയോഗിക്കുന്നവരാണ് മിക്കവരും.. അതുകൊണ്ടു തന്നെ കടകളിൽ നിന്നും വാങ്ങുന്ന നെയ് ആണ് പലരും കൂടുതലും ഉപയോഗിക്കുന്നത്. എന്നാൽ അങ്ങനെ വാങ്ങുന്ന നെയ്യും വെണ്ണയും ഒക്കെ പരിശുദ്ധം ആയിരിക്കണമെന്ന് നിർബന്ധമില്ല. ചിലപ്പോൾ കെമിക്കലുകൾ ചേർന്ന നെയ്യോ വെണ്ണയോ ആയിരിക്കും നമുക്ക് ലഭിക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ നെയ് തയാറാക്കി എടുക്കാവുന്ന

മാർഗത്തെ പറ്റിയാണ് ഇന്ന് പറയുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് പാൽ അടുപ്പിൽ വെച്ച് നന്നായി തിളപ്പിക്കുക. ഇങ്ങനെ തിളപ്പിച്ച പാലിൻറെ മുകളിൽ നിന്ന് പാട ഒരു സ്പൂൺ ഉപയോഗിച്ച് നീക്കം ചെയ്യാവുന്നതാണ്. ഈ പാട ഒരു പാത്രത്തിലാക്കി ഫ്രിഡ്ജിന്റെ ഫ്രീസറിലോ അടിത്തട്ടിലോ സൂക്ഷിക്കാവുന്നതാണ്. കുറച്ച് അധികം പാട ഇങ്ങനെ ആയി കഴിയുമ്പോൾ ഇത് നെയ്യ് എടുക്കാനായി ഉപയോഗിക്കാം.

പാലുകാച്ചിയ ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് എടുക്കുകയാണ് എങ്കിൽ അതിൽ നിന്ന് പാട നല്ല കട്ടിയായി വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. ഇങ്ങനെ എടുത്ത പാട എല്ലാം ഒരു പാത്രത്തിലേക്ക് ഇട്ട് ഇതിന്റെ തണുപ്പ് മാറ്റാം. പുറത്ത് കുറച്ചുനേരം വയ്ക്കുകയാണ് എങ്കിൽ ഇതിൻറെ തണുപ്പ് മാറി കിട്ടുന്നതാണ്. അതിനുശേഷം ഇതിലേക്ക് കുറച്ച് മോര് ഒഴിച്ചു കൊടുക്കാം. കടയിൽ നിന്ന് വാങ്ങിയതോ വീട്ടിൽ തന്നെ നിർമ്മിച്ചതോ

ആയ തൈര് ഇതിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്. തയ്യാറാക്കുന്നവിധം അറിയുവാൻ വീഡിയോ കാണൂ.. കൂടുത വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Delicious hive എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.