ഈ ഒരു ട്രിക്ക് ചെയ്‌താൽ മതി.!! എത്ര കുല പഴവും ഒരു വർഷം വരെ കേടാകാതെ ഇരിക്കും; ഇനി പഴക്കുല വാങ്ങാൻ മടിക്കേണ്ട.!! To keep banana for long time

To keep banana for long time : ശരീരത്തിന് വളരെയധികം പോഷക ഗുണങ്ങൾ നൽകുന്ന ഒന്നാണ് നേന്ത്രപ്പഴം. അതുകൊണ്ടു തന്നെ ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരേ രീതിയിൽ കഴിക്കേണ്ട പഴങ്ങളിൽ ഒന്നായി തന്നെ നേന്ത്രപ്പഴത്തെ വിശേഷിപ്പിക്കാം. എന്നാൽ മിക്ക കുട്ടികൾക്കും നേന്ത്രപ്പഴം നേരിട്ട് കൊടുത്താൽ കഴിക്കാൻ വലിയ താല്പര്യമൊന്നും ഉണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ കൂടുതൽ നാൾ

പഴം കേടാകാതെ സൂക്ഷിക്കുകയും, കുട്ടികൾക്ക് ഇഷ്ടമുള്ള രീതിയിൽ തയ്യാറാക്കി കൊടുക്കുകയും ചെയ്യുന്നതിനായുള്ള ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. പടലയോടു കൂടിയ പഴമാണ് കൂടുതൽ അളവിൽ വീട്ടിലുള്ളത് എങ്കിൽ അത് അതേ രീതിയിൽ തന്നെ കെട്ടി സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. അതിനായി പണ്ടു കാലങ്ങളിൽ വീട്ടിൽ പഴക്കുലകൾ തൂക്കിയിരുന്ന അതേ രീതിയിൽ ഒരു പൊളിത്തീൻ കവർ

ഉപയോഗിച്ച് പടലയുടെ മുകളിലായി കെട്ടി കൊടുക്കുക. ഇത് അടുക്കള ഭാഗത്ത് കെട്ടിവച്ച് ആവശ്യാനുസരണം പഴമെടുത്ത് ഉപയോഗിക്കുകയാണെങ്കിൽ മറ്റുപഴങ്ങൾ കേടാകാതെ സൂക്ഷിക്കാവുന്നതാണ്. അതല്ല പഴം മുഴുവൻ അടർന്ന രീതിയിലാണ് ഉള്ളത് എങ്കിൽ അത് കേടാകാതെ സൂക്ഷിക്കാനായി തണ്ടിന്റെ അറ്റത്ത് ഫോയിൽ പേപ്പർ ഉപയോഗിച്ച് കവർ ചെയ്ത് നൽകിയാൽ മാത്രം മതി. കൂടുതൽ അളവിൽ പഴമുണ്ടെങ്കിൽ അത് തൊലി കളഞ്ഞ ശേഷവും കേടാകാതെ സൂക്ഷിച്ചു വയ്ക്കാം.

അതിനായി പഴത്തിന്റെ തൊലി കളഞ്ഞ ശേഷം ചെറിയ കഷണങ്ങളായി കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക. ഇത് രണ്ടു മുതൽ മൂന്നു ദിവസം വരെ വെയിലത്ത് വെച്ച് നല്ല രീതിയിൽ ഉണക്കിയെടുക്കുക. അതല്ലെങ്കിൽ ഓവനിൽ വെച്ച് ചൂടാക്കിയും ഉപയോഗപ്പെടുത്താം. ചൂടാക്കിയെടുത്ത പഴം പിന്നീട് പഞ്ചസാര സിറപ്പിൽ ഇട്ട് വീണ്ടും ഒരുതവണ കൂടി വെയിലത്ത് വെച്ച് ഉണക്കി കുട്ടികൾക്ക് നൽകുകയാണെങ്കിൽ കഴിക്കാൻ കൂടുതൽ ഇഷ്ടമുണ്ടാകും. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Resmees Curry World

Comments are closed.