കറിവേപ്പ് തഴച്ചു വളരാൻ കിടിലൻ ടിപ്പ്..?? Try this to grow curry leaves well

നമ്മുടെ കറികളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണ് കറിവേപ്പില. ഏതു കറി വെച്ചാലും അതിൻറെ പൂർണത കിട്ടണമെങ്കിൽ അൽപം കറിവേപ്പില താളിച്ച് ഇടണം. പക്ഷേ കറി കളിലെ അത്യാവശ്യ ഘടകമാണ് എങ്കിലും പലരും എപ്പോഴും പരാതി പറയുന്ന ഒരു കാര്യം കൂടിയാണ് കറിവേപ്പില വളരുന്നില്ല എന്നത്. കൊച്ചു കുഞ്ഞിനെ പരിചരിക്കുന്നത് പോലെ പരിചരിച്ചിട്ടും കറിവേപ്പില മുരടിച്ചു പോയെന്നും ഒന്നും തളിർക്കുന്നില്ല എന്നൊക്കെ

പരാതി പറയുന്നവരാണ് ഏറിയപങ്കും. അങ്ങനെ വിഷമിക്കുന്നവർക്ക് ഒരു ടിപ്പ് ആണ് ഇത്. ഇങ്ങനെ ചെയ്താൽ എത്ര മുരടിച്ചു പോയ കറിവേപ്പിലയും കാടുപോലെ തഴച്ചുവളരും. ഈ മിശ്രിതം തയ്യാറാക്കാൻ ഏറ്റവും അത്യാവശ്യമായി വേണ്ടത് കഞ്ഞിവെള്ളം ആണ്. പലരും കഞ്ഞിവെള്ളം അതേപടി ചെടികളുടെയും പച്ചക്കറികളുടെയും ചുവട്ടിൽ ഒഴിക്കുന്നവരാണ്. പക്ഷേ അങ്ങനെ ചെയ്യുമ്പോൾ

കിട്ടുന്നതിനേക്കാൾ പതിന്മടങ്ങ് ഗുണം കിട്ടും ഈ രീതിയിൽ ചെയ്താൽ. തലേദിവസത്തെ കഞ്ഞിവെള്ളം എടുത്ത് അതിലേക്ക് രണ്ട് സ്പൂൺ മോര് ചേർത്ത് നന്നായി ഇളക്കുക. ശേഷം ഒരു ദിവസം വെച്ചതിനു ശേഷം കറിവേപ്പിന് ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. ആർക്കും ഒരു സംശയവും വേണ്ട കറിവേപ്പില നന്നായി തഴച്ചു വളരുന്ന തന്നെ ചെയ്യും.

മോരിനു പകരം കഞ്ഞി വെള്ളത്തിൽ നാരങ്ങാനീരും ചേർത്ത് ഈ മിശ്രിതം തയ്യാറാക്കാവുന്നതാണ്. കറിവേപ്പില തൈ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കറിവേപ്പ് വളർച്ചയിൽ എങ്ങനെയൊക്കെ ശ്രദ്ധ ചെലുത്തണമെന്നും കൂടുതൽ ഗുണകരമായ വളപ്രയോഗങ്ങൾ എങ്ങനെ നടത്താം എന്നും അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക.

Rate this post

Comments are closed.