ഈ സൂത്രം അറിയാതെ പോയല്ലോ.!! അടുക്കളയിലെ ഒരു ടീസ്പൂൺ പഞ്ചസാര മാത്രം മതി.. പാറ്റയും പല്ലിയും കൂട്ടത്തോടെ ചത്തൊടുങ്ങാൻ.!! To get rid of Lizards and Cockroach using Sugar Malayalam

To get rid of Lizards and Cockroach using Sugar Malayalam : മിക്ക വീടുകളിലും അടുക്കളയിൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും പാറ്റയെയും പല്ലിയെയും കൊണ്ടുള്ള ശല്യം. അതിനായി പല വഴികൾ പരീക്ഷിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു മാർഗ്ഗമാണ് ഇവിടെ വിശദീകരിക്കുന്നത്. അതും വീട്ടിൽ തന്നെയുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി പാറ്റയേയും പല്ലിയെയും തുരത്താം. കടയിൽ നിന്നും വാങ്ങുന്ന കെമിക്കലുകൾ ഉപയോഗിച്ച് ഇത്തരം ജീവികളെ തുരത്തുന്നത് പലപ്പോഴും സുരക്ഷിതമായ കാര്യമല്ല.

അതിനാൽ വീട്ടിൽ തന്നെയുള്ള ചേരുവകളാണ് ഇവിടെ അതിനായി ഉപയോഗപ്പെടുത്തുന്നത്. പ്രധാനമായും അടുക്കളയിലെ സിങ്ക്, ജനാലകൾ, കൗണ്ടർ ടോപ്പ് പോലുള്ള ഭാഗങ്ങളിലാണ് ഇവയുടെ ശല്യം കൂടുതലായി കാണുന്നത്. അവയെ തുരത്താനായി ഒരു ബൗളിൽ ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയുമെടുത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം സിങ്ക് പോലെ വെള്ളം വീഴുന്ന ഭാഗങ്ങൾ ആണെങ്കിൽ നല്ലതുപോലെ ഒരു തുണി ഉപയോഗിച്ച് തുടച്ച ശേഷം

To get rid of Lizards and Cockroach using Sugar Malayalam

മിക്സ് ചെയ്ത് വെച്ച പൊടി അല്പം വിതറി നൽകുക. സിങ്കിന് ചുറ്റും മാത്രമല്ല നടുഭാഗത്തുള്ള കുഴിയുടെ അടപ്പ് മാറ്റിയും ഇത്തരത്തിൽ പൊടി ഇട്ടു കൊടുക്കാവുന്നതാണ്. ഇത് അതിനകത്ത് കൂടെ പാറ്റ കയറുന്നത് ഇല്ലാതാക്കും. രാത്രിസമയത്ത് പണിയെല്ലാം കഴിഞ്ഞ് ചെയ്യുന്നതാണ് കൂടുതൽ ഉചിതം.കൂടാതെ അടുക്കളയിലെ ഫ്ളോറിങ് ടൈലുകൾക്കിടയിലും, കൗണ്ടർ ടോപ്പിലും, പാത്രങ്ങൾ വയ്ക്കുന്ന ഭാഗത്തുമെല്ലാം ഈ പൊടി വിതറി നൽകുകയാണെങ്കിൽ അവ പല്ലിയെയും, പാറ്റയേയും തുരത്തും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

മാത്രമല്ല കെമിക്കലുകൾ ഉപയോഗിച്ചുണ്ടാകുന്ന അപകടങ്ങൾ പാടെ ഒഴിവാക്കാനും സാധിക്കും. മിക്കപ്പോഴും കെമിക്കൽ അടങ്ങിയിട്ടുള്ള സാധനങ്ങൾ ഇത്തരം ജീവികളെ ഒഴിവാക്കാനായി ഉപയോഗിക്കുമ്പോൾ അവ ഭക്ഷണസാധനങ്ങളിൽ കലരുകയാണെങ്കിൽ പല രീതിയിലും ആരോഗ്യത്തിന് ദോഷം ചെയ്യുന്നവ ആയിരിക്കും.അതിനാൽ പാറ്റയേയും,പല്ലിയേയും പാടെ ഒഴിവാക്കാനായി ഈയൊരു രീതി ഒരിക്കലെങ്കിലും പരീക്ഷിച്ച് നോക്കാനായി ശ്രമിക്കുക.Video Credit : Malappuram Thatha Vlogs by Ayishu

4/5 - (4 votes)

Comments are closed.