പുതിയ സംവിധാനം.!! ഫോൺ നഷ്ടപ്പെട്ടാൽ വിഷമിക്കേണ്ട പരിഹാരമുണ്ട്; ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ ഇങ്ങനെ ചെയ്യുക.!! To find a lost phone
To find a lost phone
To find a lost phone : നമ്മുടെ എല്ലാം ജീവിതത്തിന്റെ ഭാഗമായി മാറിയ ഒന്നാണ് മൊബൈൽ ഫോൺ. ഇന്നത്തെ കാലത്ത് മൊബൈൽ ഇല്ലാത്ത ഒരു ദിവസം പോയിട്ട് ഒരു മണിക്കൂർ പോലും നമുക്ക് ചിന്തിക്കാൻ കഴിയില്ല. അങ്ങനെ ഉള്ളപ്പോൾ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാലോ? നമ്മൾ ആകെ വിഷമിച്ചു പോവും.
എന്നാൽ ഇങ്ങനെ വിഷമിച്ച് ഇരിക്കാതെ നമ്മുടെ സർക്കാർ കൊണ്ടു വന്ന ഈ സൗകര്യം ഉപയോഗപ്പെടുത്തിയാൽ മൊബൈൽ ഫോൺ തിരികെ ലഭിക്കുന്നതാണ്. നമ്മുടെ മൊബൈൽ ഫോൺ കളഞ്ഞു പോയാൽ ആദ്യം തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയാണ് വേണ്ടത്. നമ്മുടെ ഫോൺ ഒരാൾ മോഷ്ടിച്ചത് ആണെങ്കിൽ അത് ലഭിക്കുന്ന വ്യക്തി നമ്മുടെ ഫോൺ ഉപയോഗിച്ച്
എന്തെങ്കിലും കുറ്റകൃത്യം ചെയ്തു കഴിഞ്ഞാൽ നമ്മൾ ആയിരിക്കും കുടുങ്ങുക. അതു കൊണ്ടാണ് ഫോൺ നഷ്ടപ്പെട്ട വിവരം പോലീസ് സ്റ്റേഷനിൽ ഉടനെ തന്നെ അറിയിക്കണം എന്ന് പറയുന്നത്. പോലീസ് സ്റ്റേഷനിൽ നിന്നും റിപ്പോർട്ട് ചെയ്തതിന്റെ റെസിപ്പ്റ്റും നമ്മൾ വാങ്ങി സൂക്ഷിക്കണം. അതിനു ശേഷം ടെലികമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്മെന്റിന്റെ സി ഈ ഐ ർ വെബ്സൈറ്റിൽ കയറി നമ്മുടെ ഫോണിൽ ഡീറ്റെയിൽസ് വീഡിയോയിൽ കാണിക്കുന്നത് പോലെ നൽകിയിട്ട് ഫോൺ നഷ്ടപ്പെട്ട കംപ്ലയിന്റ് രജിസ്റ്റർ ചെയ്യുക.
ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നഷ്ടമായ ഫോൺ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. ഇന്ത്യ മുഴുവനും ലഭ്യമായ സർവീസ് ആണ് ഇത്. ഇങ്ങനെ ചെയ്യുന്നതിലൂടെ തീർച്ചയായും നമ്മുടെ ഫോൺ മറ്റൊരാൾക്ക് ഉപയോഗിക്കാൻ കഴിയില്ല. അങ്ങനെ ഉപയോഗിക്കാൻ ആരെങ്കിലും ശ്രമിച്ചു കഴിഞ്ഞാൽ നമ്മുടെ ഫോൺ ബ്ലോക്ക് ആവുകയും വിവരം പോലീസിന് ലഭിക്കുകയും ചെയ്യുന്നതാണ്. ഈ സംവിധാനം ഉപയോഗിച്ചിട്ട് പലർക്കും അവരുടെ നഷ്ടമായ ഫോൺ തിരികെ ലഭിച്ചിട്ടുണ്ട്. Video Credit : Knowledge Street Malayalam
Comments are closed.