നരച്ച മുടി കറുപ്പിക്കാൻ കാപ്പിപ്പൊടി.. എത്ര നരച്ച മുടിയും മിനിറ്റുകൾക്കുള്ളിൽ നാച്ചുറലായി കറുപ്പിച്ചെടുക്കാം.!! To Dye Hair Naturally Using Coffee Powder Malayalam

To Dye Hair Naturally Using Coffee Powder Malayalam : ഇന്ന് മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടി ചെറുപ്രായത്തിൽ തന്നെ നരച്ചു തുടങ്ങുന്ന അവസ്ഥ. തലയിൽ ഒന്നോ രണ്ടോ നരച്ച മുടി കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവരും ചെയ്യുന്നത് ഏതെങ്കിലും ഒരു ഹെയർ ഡൈ വാങ്ങി തേക്കുക എന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ സംഭവിക്കുന്നത് മുടി താൽക്കാലികമായി കറുക്കും എന്നാൽ അതിലെ കെമിക്കലുകൾ മുടികൊഴിച്ചിൽ പോലുള്ള പല

പ്രശ്നങ്ങൾക്കും കാരണമാവുകയും ബാക്കിയുള്ള മുടി കൂടി എളുപ്പത്തിൽ നരക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യും എന്നതാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെയർ പാക്ക് അറിഞ്ഞിരിക്കാം. നാച്ചുറൽ ആയി മുടി കറുപ്പിക്കുക എന്ന് പറയുമ്പോൾ എല്ലാവരും ചെയ്യുന്നത് ഹെന്ന പൗഡർ വാങ്ങി അത് തലയിൽ ഒരു ഹെയർ പാക്ക് ആയി ഇടുക എന്നതായിരിക്കും. ഇത് മുടിക്ക് വളരെയധികം ഗുണം ചെയ്യുമെങ്കിലും

To Dye Hair Naturally Using Coffee Powder Malayalam
To Dye Hair Naturally Using Coffee Powder Malayalam

നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം മുടി വല്ലാതെ ഡ്രൈ ആയി പോകുന്ന അവസ്ഥയാണ്. അതേ സമയം കോഫി ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്ന ഒരു ഹെയർ പാക്കാണ് തലയിൽ ഉപയോഗിക്കുന്നത് എങ്കിൽ അത് എളുപ്പത്തിൽ മുടി കറുപ്പിക്കുകയും അതേസമയം മുടിയുടെ ടെക്സ്ചറിൽ വലിയ മാറ്റങ്ങൾ ഒന്നും വരാതെ കാത്തു സൂക്ഷിക്കുകയും ചെയ്യും എന്നതാണ്. കോഫി ഹെയർ പാക്ക് തയ്യാറാക്കുന്ന വിധം വിശദമായി മനസ്സിലാക്കാം.

ആദ്യം ഒരു പാനിൽ വെള്ളമൊഴിച്ച് അത് ചൂടാകാനായി അടുപ്പത്ത് വെക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് നാല് ടീസ്പൂൺ അളവിൽ കാപ്പിപ്പൊടി ഇട്ടു കൊടുക്കാവുന്നതാണ്. ഓരോരുത്തർക്കും തങ്ങളുടെ മുടിയുടെ അളവ് അനുസരിച്ച് വെള്ളത്തിന്റെയും കാപ്പിപ്പൊടിയുടെയും അളവിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്. ഈയൊരു ഹെയർ പാക്ക് നന്നായി തണുത്ത ശേഷം തലയോട്ടിയിൽ കൈ ഉപയോഗിച്ച് അല്ലെങ്കിൽ ഹെയർ ഡൈ ചെയ്യുന്ന ബ്രഷ് ഉപയോഗിച്ച് തേച്ച് പിടിപ്പിക്കാവുന്നതാണ്.

4.3/5 - (3 votes)

Comments are closed.