ഇതിപ്പോൾ കൂടിയാലും, കുറഞ്ഞാലും കുഴപ്പമാണല്ലോ, 😱പക്ഷെ കൂടിയാൽ ആണ്‌ ആകെ പ്രെശ്നമാകുന്നത് അതിനു ഒന്നല്ല 4 പരിഹാര മാർഗങ്ങൾ അടുക്കളയിൽ തന്നെ ഉണ്ട്.!! Tips to remove excess salt in curries | kitchen Tips & tricks

നമ്മുടെ ഓരോ ദിവസവും കടന്നു പോകുമ്പോൾ എന്നും വേണ്ടതും, ആയ ഒന്നാണ് ഉപ്പ്.. ജീവിക്കണം എങ്കിൽ ഭക്ഷണം കഴിക്കണം.. ഭക്ഷണം ഉണ്ടാക്കണമെങ്കിൽ ഉപ്പ് വേണം പക്ഷേ ഈ ഉപ്പിന് ഒരു കുഴപ്പമുണ്ട് കൂടിയാലും കുഴപ്പമാണ് കുറഞ്ഞാലും കുഴപ്പമാണ് കുറഞ്ഞാൽ ഓക്കേ നമുക്ക് കുറച്ചുകൂടി ചേർക്കാം പക്ഷേ ഉപ്പ് ഒന്നു കൂടി പോയി കഴിഞ്ഞാൽ ഇത്രമാത്രം ഇഷ്ടപ്പെടുന്ന കറി അല്ലെങ്കിൽ കുറെ സമയം എടുത്തു നമ്മൾ തയ്യാറാക്കുന്ന കറി ആരെങ്കിലുംവരുമ്പോൾ തയ്യാറാക്കുന്ന സമയത്ത് കുറച്ചു ഉപ്പു കൂടിപ്പോയാൽ അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ…

അങ്ങനെ സംഭവിച്ചു പോയാൽ ചെയ്യാൻ പറ്റുന്ന കുറച്ചു പൊടി കൈകളാണ് ഇന്നിവിടെ പറയുന്നത് എന്നാൽ ഈ ചേരുവകൾ എല്ലാം നമ്മുടെ വീട്ടിൽ തന്നെ എപ്പോഴും ഉണ്ടാവുന്ന കാര്യങ്ങൾ തന്നെയാണ്. അപ്പൊ അതിനായിട്ട് ആദ്യം എന്ത് ചെയ്യണം എന്ന് നോക്കാം…..ഒന്നാമതായിട്ട് ഉരുളക്കിഴങ്ങ്.. സാധാരണ ഇത് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ് ഉരുളക്കിഴങ്ങ്ഇതിലേക്ക് ഒന്നുകിൽ വേവിച്ചു ഉടച്ചു ചേർക്കാം, അല്ല എന്നുണ്ടെങ്കിൽ ഇത് ചേർത്ത് വേവിക്കുന്നതാണ് ഏറ്റവും നല്ല കാര്യം. ഉരുളക്കിഴങ്ങ് ഉപ്പു കൂടിയ കറിയിലേക്ക് ചേർത്ത് ആണ് ഉപയോഗിക്കുന്നതെങ്കിൽ ഉരുളക്കിഴങ്ങ് ഉപ്പ് വലിച്ചെടുക്കുകയും ശേഷം ഈ ഉരുളക്കിഴങ്ങ് കറിയിൽ നിന്ന് എടുത്തു മാറ്റാവുന്നതുമാണ്..

ഇനി ഉരുളക്കിഴങ്ങ് വെന്തു വരാനുള്ള അത്രയും സമയം പോലും എടുക്കാൻ ഇല്ല എന്നുണ്ടെങ്കിൽ നിങ്ങൾക്ക് ചെയ്യാവുന്ന മറ്റൊരു മാർഗ്ഗമാണ് ഫ്രഷ് ക്രീം വാങ്ങാൻ കിട്ടും. ഫ്രഷ് ക്രീമിക്കവാറും വീടുകളിൽ ഉണ്ടാവുന്നതുമാണ് ക്രീം കുറച്ച് ചേർത്തു കൊടുത്തു കഴിഞ്ഞാൽ ഇത് വേഗം തന്നെ പാകത്തിനായി മാറുന്നതായിരിക്കും.. എല്ലാവരുടെ വീടുകൾ ഫ്രഷ് ക്രീം ഉണ്ടാവില്ല അങ്ങനെയുണ്ടെങ്കിൽ, സമയവുമില്ല എന്നുണ്ടെങ്കിൽ നമുക്കെല്ലാവർക്കും സുലഭമായിട്ട് വീട്ടിലുള്ള ഒരു കാര്യമാണ് അല്ലെങ്കിൽ നമ്മുടെ വീടിന്റെ അടുത്ത് തന്നെ നമുക്ക് വാങ്ങാൻ കിട്ടുന്നതായിരിക്കും തൈര്. അപ്പോൾ ആ തൈര് കുറച്ച് ചേർത്ത് കഴിഞ്ഞാൽ കറക്റ്റ് പാകത്തിന് ബാലൻസ് ആക്കി മാറ്റാൻ കഴിയും.ഇനി ഉരുളക്കിഴങ്ങ് വേകാനുള്ള സമയവുമില്ല അതുപോലെ ഫ്രഷ് ക്രീമും ഇല്ല തൈരും ഇല്ല എന്നുണ്ടെങ്കിൽ നമ്മുടെ കയ്യിൽ ഉണ്ടാവുന്ന മറ്റൊന്നാണ് മാവ് ഗോതമ്പ് മാവ് കുഴച്ചു ചെറിയ ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം ഉരുളകളെല്ലാം

ഈ കറിയിലേക്ക് ചേർത്തു കൊടുക്കാം, കുറച്ച് നേരം ഒന്ന് വേവിച്ചു കഴിയുമ്പോൾ കറിയിലെ അധികമായിട്ടുള്ള ഉപ്പെല്ലാം ഈ ഉരുളക്കിലേക്ക് പിടിച്ചിട്ടുണ്ടാവും ആ സമയം ഉരുളകളെല്ലാം എടുത്തു മാറ്റാവുന്നതാണ്, ഇങ്ങനെയും നമുക്ക് ഉപ്പിനെ ബാലൻസ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.. കഴിവതും ഉപ്പുകൂടാതെ ഇരിക്കാൻ ശ്രദ്ധിക്കുക ഒത്തിരി അസുഖങ്ങൾ ഉണ്ടാക്കി വയ്ക്കാൻ ഒരു കാരണമാണ് ഉപ്പൊന്ന് എല്ലാവർക്കും അറിയാവുന്നതാണ് മിതമായി മാത്രം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ദൈനംദിന ജീവിതത്തിൽ എന്നും വേണ്ടതും എന്നാൽ ഒഴിച്ചുകൂടാൻ പറ്റാത്തതുമായ ഒരു വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു കറിയിൽ ഉപ്പു കൂടുന്നതിനെ കുറിച്ചുള്ള ഈ പൊടികൈകൾ. വിശദമായ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ..video credit : PRABHA’S VEGGIE WORLD

Rate this post

Comments are closed.