അപ്പം ചുടുന്ന മുമ്പ് ഇങ്ങനെ ഒന്ന് ചെയ്‌താൽ മാവ്‌ പതഞ്ഞു പൊങ്ങി പൂപോലുള്ള അപ്പം കിട്ടും.!!

നല്ല സോഫ്റ്റ് ആയ പൂവ് പോലിരിക്കുന്ന പാലപ്പം കഴിക്കുവാൻ ആയിരിക്കും ഏതൊരാൾക്കും കൂടുതൽ ഇഷ്ടം. എന്നാൽ പലപ്പോഴും പല വീട്ടമ്മമാർക്കും ഉണ്ടാകാറുള്ള പരാതിയായിരിക്കും അപ്പം മാവ് നല്ലതുപോലെ പതഞ്ഞു പൊന്തുന്നില്ല അതുകൊണ്ട് തന്നെ അപ്പം ഒട്ടും തന്നെ സോഫ്റ്റ് ആവുന്നില്ല തുടങ്ങിയവയെല്ലാം. എന്നാൽ ഈ ഒരു രീതിയിൽ ട്രൈ ചെയ്യുകയാണെങ്കിൽ തീർച്ചയായും അപ്പം നല്ല സോഫ്റ്റ് ആയി വരും.

അപ്പം തയ്യാറാക്കുന്നതിനായി 2 കപ്പ് പച്ചരി നന്നായി കഴുകിയശേഷം 2 മണിക്കൂർ വെള്ളത്തിൽ കുതിരാൻ ആയി ഇടുക. കുതിർത്ത പച്ചരി ഒരു കപ്പ് ചോറ് കൂടി ചേർത്ത് അരച്ചെടുക്കുക. ഒരു കപ്പ് ചോറിനൊപ്പം യീസ്റ്റ് കൂടി ചേർത്ത് ഒന്നര കപ്പ് വെള്ളം ഒഴിച്ച് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. അരച്ചത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ആറു മണിക്കൂർ എങ്കിലും പുളിക്കൻ വെക്കണം. ഇതിലേക്ക് ഉപ്പ് കൂടി ചേർക്കുക.

കൂടാതെ കയ്യുപയോഗിച്ചു നല്ലതുപോലെ മിക്സ് ചെയ്യുക. ഇങ്ങനെ കയ്യുപയോഗിച്ചു മിക്സ് ചെയ്യുമ്പോൾ അപ്പത്തിന്റെ മാവ് നല്ലതുപോലെ പതഞ്ഞു പൊന്തിവരും. ഈ മാവിലേക്ക് അരകപ്പ് തേങ്ങാ പേസ്റ്റ് പോലെ അരച്ച് ഈ മാവിലേക്ക് ചേർക്കുക. ഇത് ഒരു മണിക്കൂർ റെസ്റ്റ് ചെയ്യുന്നതിനായി വെച്ച ശേഷം അപ്പം ചുട്ടെടുക്കാവുന്നതാണ്. അപ്പം ചുട്ടെടുക്കുമ്പോൾ മാവ് അധികം ഇളക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.

അപ്പത്തിന് കിടിലൻ ടെസ്റ്റിൽ ഉള്ള ഒരു കടലക്കറി കൂടി പരിചയപ്പെടുത്തുന്നുണ്ട്. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Vichus Vlogs എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.