റൂം തണുപ്പിക്കാൻ ഇങ്ങനെ ചെയ്താൽ മതി.!! കടുത്ത ചൂടിൽ വീടിനെ 5 മിനിറ്റിൽ മൂന്നാർ പോലെ തണുപ്പിക്കാം.. Acയും ഫാനും വേണ്ടാ കറന്റ് ബില്ലും ആവില്ല.!! Tips To Cool Bedrooms Without AC and Fan Malayalam

Tips To Cool Bedrooms Without AC and Fan Malayalam : കടുത്ത വേനലായി കഴിഞ്ഞാൽ ചൂടിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് ചിന്തിച്ച് തലപുകയ്ക്കുന്നവർ ആയിരിക്കും മിക്ക ആളുകളും. പ്രത്യേകിച്ച് ഈ വർഷത്തെ ചൂട് വളരെ കൂടുതലായതു കൊണ്ട് തന്നെ ഏസി ഇല്ലാതെ കിടക്കാൻ പറ്റാത്ത അവസ്ഥയാണ് മിക്ക വീടുകളിലും ഉള്ളത്. എന്നാൽ സാധാരണക്കാരായ ആളുകൾക്ക് ഉയർന്ന വില കൊടുത്ത്

ഏ സി വാങ്ങി ഉപയോഗിക്കുക എന്നത് സാധിക്കുന്ന കാര്യമല്ല. അതുകൊണ്ടു തന്നെ വലിയ ചിലവൊന്നും ഇല്ലാതെ റൂം തണുപ്പിക്കാനായി ചെയ്തു നോക്കാവുന്ന ചില മാർഗങ്ങളാണ് ഇവിടെ വിശദമാക്കുന്നത്. ടെറസ് വീടുകളിലാണ് കൂടുതലായും ചൂട് റൂമുകളിലേക്ക് ഇറങ്ങി കിടക്കാൻ പറ്റാത്ത അവസ്ഥയുള്ളത്. ഇത്തരം സാഹചര്യങ്ങളിൽ ചെയ്യാവുന്ന ഒരു കാര്യം റൂമിന്റെ റൂഫ് എവിടെയാണോ അവിടെ വെള്ളം ഒഴിച്ച് തണുപ്പിച്ച് എടുക്കുക എന്ന രീതിയാണ്. അതിനായി പല രീതികളും ഉപയോഗപ്പെടുത്താവുന്നതാണ്. ആദ്യത്തെ രീതി

ചെടികളും മറ്റും നനയ്ക്കാനായി ഉപയോഗിക്കുന്ന പൈപ്പ് ടാങ്കിലിട്ട് മറുവശം ടെറസിലേക്ക് ഇട്ടുകൊടുത്ത് വെള്ളം അടിച്ച് തണുപ്പിച്ചെടുക്കുന്ന രീതിയാണ്. റൂഫിനോട് ചേർന്നു വരുന്ന എല്ലാ ഭാഗങ്ങളിലും ഈ ഒരു രീതി അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. കൂടുതൽ നേരം തണുപ്പ് നിലനിർത്താനായി റൂഫിനു മുകളിൽ വലിയ കോട്ടൺ തുണി ഉണ്ടെങ്കിൽ അത് വിരിച്ചു കൊടുത്ത് മുകളിൽ വെള്ളം ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ തണുപ്പ് കൂടുതൽ നേരം നിലനിർത്താനായി സാധിക്കും. ഇനി ഈ വഴികൾ ഒന്നും സാധിക്കുന്നില്ല

എങ്കിൽ എളുപ്പത്തിൽ നേരിട്ട് റൂഫിനു മുകളിൽ വെള്ളം കെട്ടിനിർത്തുന്ന രീതിയിൽ നനച്ച് കൊടുക്കാവുന്നതാണ്. വൈകുന്നേരങ്ങളിൽ ഇങ്ങനെ ചെയ്യുകയാണെങ്കിൽ രാത്രിയാകുമ്പോഴേക്കും റൂമിലേക്ക് ആവശ്യത്തിന് തണുപ്പ് ലഭിക്കുന്നതാണ്. ഇത്തരം രീതികൾ പരീക്ഷിക്കുന്നത് വഴി ഏസി ഉപയോഗിക്കാതെ തന്നെ റൂം തണുപ്പിക്കാനായി സാധിക്കും.ഈ രീതികളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Malus tailoring class in Sharjah

Rate this post

Comments are closed.