വീട്ടമ്മമാർക്ക് പണവും സമയവും ലാഭിക്കാൻ കിടിലൻ ട്രിക്ക്.!! Tips For Time And Money Savings
പണ്ടു മുതലേ കേൾക്കുന്നതാണ് പുറത്തു പോയി പണം സമ്പാദിച്ചു കൊണ്ടു വരുന്ന പുരുഷന്റെ പണം സൂക്ഷിച്ചു ഉപയോഗിക്കേണ്ടത് വീട്ടിൽ ഇരിക്കുന്ന സ്ത്രീകളുടെ കടമയാണ് എന്ന്. ഒരു കുടുംബം കടത്തിൽ മുങ്ങുന്നതും അഭിവൃദ്ധിയിലേക്ക് ഉയരുന്നതും ആ വീട്ടിലെ സ്ത്രീയെ ആശ്രയിച്ചിരിക്കുമെന്ന് സാരം. ഇന്ന് കാലം മാറി. കഥ മാറി. ഇന്ന് സ്ത്രീകൾ പുറത്ത് പോയി പണം സമ്പാദിക്കാൻ തുടങ്ങി. എന്നാലും അടുക്കളയിലെ വരവ് ചിലവുകൾ, സമയലാഭം എല്ലാം ഇപ്പോഴും വീട്ടമ്മയുടെ തലവേദന തന്നെയാണ്.
വീട്ടമ്മാർക്ക് പണവും സമയവും ലാഭിക്കാനുള്ള ട്രിക്ക് ആണ് താഴെ പറയുന്നത്. അടുക്കളയിൽ പല സാധനങ്ങളും അഴുകി പോവുന്നതിലൂടെ ഒരുപാട് പണം നമുക്ക് നഷ്ടം വരാറുണ്ട്. അത് തടയാനുള്ള മാർഗങ്ങൾ നോക്കിയാലോ?നമ്മൾ പച്ചക്കറികൾ സൂക്ഷിക്കുന്ന രീതി വളരെ പ്രധാനമാണ്. ഇഞ്ചി വാങ്ങി കൊണ്ടു വരുമ്പോൾ നന്നായി തുടച്ച് എയർ ടൈറ്റ് ബോട്ടിലിൽ അടച്ച് ഫ്രിഡ്ജിന്റെ ഡോറിൽ സൂക്ഷിച്ചാൽ മാസങ്ങളോളം ചീത്തയാവില്ല.
പച്ചമുളക് കടയിൽ നിന്നും കൊണ്ട് വരുമ്പോൾ തന്നെ അതിന്റെ ഞെട്ടുകൾ അടർത്തി മാറ്റണം. അതിലേക്ക് അൽപം ബേക്കിങ് സോഡ ഇടണം. എന്നിട്ട് ഫ്രിഡ്ജിന്റെ ഡോറിൽ സൂക്ഷിച്ചാൽ മതിയാവും.അതു പോലെ തന്നെ തക്കാളി ലരു നനഞ്ഞ കോട്ടൺ തുണി നനഞ്ഞ കോട്ടൺ തുണി വച്ച് തുടയ്ക്കണം.എന്നിട്ട് ഞെട്ട് താഴെ വരുന്ന രീതിയിൽ ഫ്രിഡ്ജിന്റെ ചില്ലറിൽ സൂക്ഷിച്ചാൽ കുറേ ദിവസം കേടു കൂടാതെ സൂക്ഷിക്കാൻ സാധിക്കും.
വെളുത്തുള്ളിയും ചെറിയുള്ളിയും അല്ലികൾ അടർത്തി നാരുകൾ കളഞ്ഞിട്ട് പേപ്പറിറ്റ് സൂക്ഷിക്കണം. അതു പോലെ തന്നെ ഉരുളക്കിഴങ്ങിൽ വിനാഗിരി തളിച്ച് തുടച്ചു വച്ചാൽ ഫംഗസ് ശല്യം ഉണ്ടാവില്ല.പച്ചക്കറികൾ കേടു കൂടാതെ സൂക്ഷിക്കുന്ന രീതി വിശദമായി വീഡിയോയിൽ കാണാവുന്നതാണ്. അപ്പോൾ എല്ലാ വീട്ടമ്മമാരും വീഡിയോ കണ്ടിട്ട് അതു പോലെ ചെയ്തു നോക്കുമല്ലോ…video credit : NNR Kitchen
Comments are closed.